തിരയുക

പാസ്റ്റർ ജെറി പിള്ളൈ,സഭകളുടെ ലോകസമിതിയുടെ ഒമ്പതാമത്തെ പൊതുകാര്യദർശി. പാസ്റ്റർ ജെറി പിള്ളൈ,സഭകളുടെ ലോകസമിതിയുടെ ഒമ്പതാമത്തെ പൊതുകാര്യദർശി. 

ഒരു യുദ്ധവും പവിത്രമല്ല, സഭകളുടെ ലോകസമിതി!

യുദ്ധം ദൈവത്തിൻറെ പ്രകൃതിക്കും മൗലിക ക്രിസ്തീയ തത്ത്വങ്ങൾക്കും നിരക്കാത്തതാണെന്ന് പാസ്റ്റർ ജെറി പിള്ളൈ, സഭകളുടെ ലോകസമിതിയുടെ പൊതുകാര്യദർശി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിന് എതിരായ ആക്രമണം നിയമവിരുദ്ധവും നീതീകരിക്കാനാവത്തതുമാണെന്ന് സഭകളുടെ ലോകസമിതി (WCC).

റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനും മോസ്കൊയുടെയും ആകമാന റഷ്യയുടെയും പാത്രിയാർക്കീസുമായ മെത്രാപ്പോലീത്താ കിറിലിൻറെ അദ്ധ്യക്ഷതയിൽ മാർച്ച് 27-ന് ചേർന്ന റഷ്യൻ ജനതയുടെ ഇരുപത്തിയഞ്ചാം ആഗോളയോഗം ഉക്രൈയിൻ സംഘർഷത്തെ “വിശുദ്ധയുദ്ധം” എന്നും ആ പോരാട്ടം അതിസ്വാഭാവികമാണെന്നും വിശേഷിപ്പിച്ച പശ്ചാത്തലത്തിലാണ് സഭകളുടെ ലോകസമിതിയുടെ ഈ പ്രതികരണം.

സഭകളുടെ ലോകസമിതിയുടെ ഒമ്പതാമത്തെ പൊതുകാര്യദർശിയായ പാസ്റ്റർ ജെറി പിള്ളൈ ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഈ പ്രതികരണമുള്ളത്.

“റഷ്യൻ ലോകത്തിൻറെ വർത്തമാന ഭാവി കാലങ്ങൾ” എന്ന ശീർഷകത്തിൽ റഷ്യൻ ജനതയുടെ ഇരുപത്തിയഞ്ചാം ആഗോളയോഗം പുറപ്പെടുവിച്ച പ്രഖ്യാപനത്തെ അംഗീകരിക്കാനാകില്ലയെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം ദൈവത്തിൻറെ പ്രകൃതിക്കും മൗലിക ക്രിസ്തീയ തത്ത്വങ്ങൾക്കും നിരക്കാത്തതാണെന്ന് പാസ്റ്റർ ജെറി പിള്ളൈ പറയുന്നു.

  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2024, 11:02