മ്യാന്മറിൽ പ്രതിപക്ഷവും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ
സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
സൈനികരുടെ പിന്മാറ്റം അതിർത്തി പ്രദേശത്തെ ഒരു പ്രധാന വാണിജ്യ കേന്ദ്രം നഷ്ടപ്പെടമാക്കുമെന്ന് മൈവാഡിയിലെ പ്രതിപക്ഷ ഗ്രൂപ്പുകളുടെ ആക്രമണത്തിന് നേതൃത്വം നൽകുന്ന കാരെ൯ നാഷണൽ യൂണിയ൯ (കെ എൻ യൂ) വൃത്തങ്ങളും പ്രാദേശിക മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തു.
എതിർ വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കാരണം ഇതിനകം 2,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇതേ പ്രദേശത്തെ ഒരു സൈനിക ക്യാമ്പ് ആക്രമിച്ചതായി കെ എൻ യൂ പ്രഖ്യാപിച്ചിരുന്നു, 600 ഓളം സുരക്ഷാ ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളുമാണ് കീഴടങ്ങാ൯ നിർബന്ധിതരായത്.
മ്യാന്മറിൽ നിന്ന് പ്രതിദിനം 4,000 ത്തോളം പേർ അയൽ പ്രദേശമായ തായ്ല൯ഡിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് ടാക്ക് അധികൃതർ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: