തിരയുക

 കോംഗോ സംഘർഷം. കോംഗോ സംഘർഷം.  (AFP or licensors)

കോംഗോയിൽ വീണ്ടും ബാൽക്കനൈസേഷൻ ഭീഷണി

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയെ (ഡിആർസി) വിഭജിക്കാനുള്ള അയൽ രാജ്യങ്ങളുടെ ശ്രമത്തെ വിവരിക്കാൻ കോംഗോക്കാർ ഉപയോഗിക്കുന്ന പദമാണ് "ബാൾക്കനൈസേഷൻ."

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

റുവാണ്ടയുമായി ബന്ധമുള്ള സായുധ പ്രസ്ഥാനമായ എം 23 ന്റെ പ്രവർത്തനങ്ങളിലൂടെ കിഴക്കൻ ഡിആർസിയിൽ നടക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു പദ്ധതിയാണ്"ബാൾക്കനൈസേഷൻ."

കിഴക്കൻ ആഫ്രിക്കയിലെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും തന്നെ കിഴക്കൻ ഡിആർസിയിൽ ഇടപെടാൻ താൽപ്പര്യമുണ്ട്. കോംഗോയിലെ വിമതരുടെയും അഭയാർത്ഥികളുടെയും അനിയന്ത്രിതമായ നീക്കങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് വ്യാപിക്കാതെ തടയുന്നതിനും, സ്വന്തം സുരക്ഷ സംരക്ഷിക്കുന്നതിനും, സാമ്പത്തിക താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണത്.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തിലൂടെ കൊണ്ടു പോകുന്ന  ഡിആർസിയുടെ പ്രകൃതി വിഭവങ്ങളിൽ നിന്ന് പ്രയോജനം നേടാൻ ശ്രമിക്കുന്നു. കയറ്റുമതി ശൃംഖലകളിലെ വരുമാനം വർദ്ധിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ്  നികുതികളുടെയും മൂല്യവർദ്ധിതത്തിന്റെയും രൂപത്തിൽ മത്സരം. ഡിആർസിയിൽ നിന്നുള്ള പ്രകൃതിവിഭവങ്ങളുടെ  വരവിന്റെ  അളവ് വർദ്ധിപ്പിക്കാനും അനുകൂലമായ കയറ്റുമതി നികുതികൾ ഏർപ്പെടുത്താനും സ്വർണ്ണ ശുദ്ധീകരണ ശേഷിയിൽ നിക്ഷേപം നടത്താനും ഗതാഗതത്തിനുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉയർത്താനും അയൽ രാജ്യങ്ങൾ ശ്രമിക്കുന്നു.

ഐക്യരാഷ്ട്ര സഭാ വിദഗ്ധരിൽ നിന്നുള്ള വിവിധ റിപ്പോർട്ടുകൾ ഡിആർസിയിൽ നിന്നുള്ള പ്രകൃതി വിഭവങ്ങളുടെ വ്യാപാരത്തിൽ നിന്ന് ബുറുണ്ടി, റുവാണ്ട, ഉഗാണ്ട എന്നിവ എങ്ങനെ പ്രയോജനം നേടുന്നുവെന്ന് വിശദീകരിക്കുന്നു. എന്നിരുന്നാലും, ഖനന പ്രവർത്തനങ്ങൾക്ക് പുറമേ, കിഴക്കൻ ഡിആർസി അതിന്റെ അയൽ രാജ്യങ്ങൾക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ, സേവനങ്ങൾ എന്നിവയുടെ ഒരു പ്രധാന വിപണി കൂടിയാണ്.

ധാതു കയറ്റുമതി ശൃംഖലയെ ചുറ്റിപ്പറ്റി അയൽ രാജ്യങ്ങൾ തമ്മിലുള്ള ഭൗമരാഷ്ട്രീയ മത്സരവും കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലുള്ള അവരുടെ ഉപഭോക്തൃ ചരക്ക് വ്യാപാരവും മറ്റ് സാമ്പത്തിക സാധ്യതകളും കോംഗോക്കാർക്ക് തങ്ങളുടെ  ചെലവിൽ സ്വയം സമ്പന്നമാക്കുന്ന അയൽ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തെ ചൂഷണം ചെയ്യുന്നു എന്ന ധാരണ നൽകുന്നു.

2021 ൽ, സായുധ സമരം തുടങ്ങിയ എം 23 എന്ന സംഘടന കിൻഷാസ സർക്കാരുമായി ഒത്തുതീർപ്പിലെത്തിയ നിരവധി കരാറുകൾക്കു ശേഷം  2013 ൽ ആയുധങ്ങളുപേക്ഷിച്ചു. ഉഗാണ്ടയും ഡിആർസിയും സുരക്ഷയെക്കുറിച്ചും ഡിആർസിയിലെ റോഡുകളുടെ പുനരുദ്ധാരണത്തെക്കുറിച്ചും ഒരു സഹകരണ പദ്ധതി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് കണ്ടത് റുവാണ്ടൻ സർക്കാരിനെ ആശങ്കാകുലരാക്കി.  കാരണം ഈ റോഡുകളിലൊന്ന് വടക്കൻ കിവുവിലെ പ്രധാന മേഖലയായ കിഗാലിക്ക് ഭീഷണിയാകും എന്ന് റുവാണ്ട കരുതുന്നു. പുതിയ റോഡിന്റെ വരവോടെ അവിടെയ്ക്കെത്തുന്ന പുതിയ കർഷകർ

ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ റുവാണ്ടക്കാരുടെ  വംശീയ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തിയേക്കാം എന്നതാണ് റുവാണ്ടയുടെ  ഭയം. ഡിആർസിയുടെ ഒരു ഭാഗം പിടിച്ചെടുക്കാൻ റുവാണ്ട ലക്ഷ്യമിടുന്നുവെന്നത് കോംഗോക്കാരുടെ വളരെക്കാലമായുള്ള സംശയമാണ്. റുവാണ്ടൻ പിന്തുണയോടെ എം 23 സംഘടനയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ചതിലൂടെ ഈ ഭയങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു. മാത്രമല്ല, കൊളോണിയൽ കാലഘട്ടത്തിൽ ഉണ്ടാക്കിയ അതിർത്തികൾ പുനരവലോകനം ചെയ്യണമെന്ന് റുവാണ്ടയുടെ പ്രസിഡന്റ് പ്രസ്താവിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2024, 14:06