തിരയുക

പരിസ്ഥിതി പരിസ്ഥിതി   (AFP or licensors)

ആഗോള വന്യജീവി ദിനം: വന്യജീവി സംരക്ഷണത്തിൽ ആധുനിക സാങ്കേതികവിദ്യ!

മാർച്ച് 3, ലോക വന്യജീവി ദിനാചരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനുവർഷം മാർച്ച് 3-ന് ലോക വന്യജീവി ദിനം ആചരിക്കപ്പെടുന്നു.

“ജനങ്ങളെയും ഗ്രഹത്തെയും തമ്മിൽ ബന്ധിപ്പിക്കൽ: വന്യജീവിപരിപാലനത്തിനായി നവീന അക്കാധിഷ്ഠിത സാങ്കേതികവിദ്യാ പര്യവേഷണം” (Connecting People and Planet: Exploring Digital Innovation in Wildlife Conservation) എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

2013 ഡിസംബർ 20-നാണ് ഐക്യരാഷ്ട്രസംഘടനയുടെ അറുപത്തിയെട്ടാം പൊതുസഭയുടെ ഒരു യോഗം മാർച്ച് 3 ലോകവന്യജീവി ദിനമായി പ്രഖ്യാപിച്ചത്.

ഭക്ഷണം ഇന്ധനം മരുന്ന്, പാർപ്പിടം, വസ്ത്രം തുടങ്ങിയ തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ലോകമെമ്പാടുമുള്ള ജനങ്ങൾ വന്യജീവികളെയും ജൈവവൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളെയും ആശ്രയിക്കുന്നുവെന്നും പ്രകൃതി നമുക്കും നമ്മുടെ ഗ്രഹത്തിനും നൽകുന്ന നേട്ടങ്ങളും സൗന്ദര്യവും ആസ്വദിക്കുന്നതിനു വേണ്ടി, ആവാസവ്യവസ്ഥകൾക്ക് അഭിവൃദ്ധി പ്രാപിക്കാനും സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഭാവി തലമുറകൾക്ക് നിലനിൽക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും അതുകൊണ്ടുതന്നെ, വന്യജീവികളെയും ലോകമെമ്പാടും നടക്കുന്ന പ്രധാന സംരക്ഷണ പ്രവർത്തനങ്ങളും നമുക്ക് ആഘോഷമാക്കിത്തീർക്കാമെന്നും ഐക്യരാഷ്ട്രസഭ പറയുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2024, 12:46