തിരയുക

നിണസാക്ഷിത്വം നിണസാക്ഷിത്വം 

ദക്ഷിണാഫ്രിക്കയിൽ ഒരു കത്തോലിക്കാ വൈദികൻ വെടിയേറ്റു മരിച്ചു.

വൈദികൻ വില്യം ബാന്ദയെന്ന കത്തോലിക്കാ വൈദികൻ ദക്ഷിണാഫ്രിക്കയിൽ വധിക്കപ്പെട്ടു. മാർച്ച് 14-നായിരുന്നു ഈ ദുരന്തം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദക്ഷിണാഫ്രിക്കയിലെ ത്സനീൻ എന്ന സ്ഥലത്ത് ഒരു കത്തോലിക്കാ വൈദികൻ വധിക്കപ്പെട്ടു.

പതിനാലാം തീയതി വ്യാഴാഴ്ച (14/03/24) രാവിലെ ത്സനീനിലെ കത്തീദ്രലിൽ ദിവ്യപൂജാർപ്പണത്തിനു ഒരുക്കമായി കൊന്തനമസ്ക്കാരം നയിച്ചതിനു ശേഷം പൂജാവസ്ത്രങ്ങളണിയുന്നതിന് സങ്കീർത്തിയിലേക്കു പോകുകയായിരുന്നു വൈദികൻ വില്യം ബാന്ദയെ ദേവാലയത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികൾക്കു മുന്നിൽ വച്ചാണ് ഒരു അജ്ഞാതൻ  വെടിവെച്ചു വീഴ്ത്തിയത്. തദ്ദനന്തരം കൊലയാളി കാറിൽ കയറി രക്ഷപ്പെട്ടു. വിദേശ സുവിശേഷപ്രഘോഷണത്തിനായുള്ള വിശുദ്ധ പത്രീത്സിയോയുടെ സമൂഹം എന്ന സന്ന്യസ്ത സമൂഹത്തിലെ അംഗമായിരുന്നു വധിക്കപ്പെട്ട വൈദികൻ വില്യം ബാന്ദ.

ഈ കൊലപാതകത്തിൻറെ തലേന്ന്, അതായത് പതിമൂന്നാം തീയതി  ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനമായ പ്രെത്തോറിയയ്ക്കടുത്തുള്ള ഒരു ഓർത്തഡോക്സ് ആശ്രമത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ ഈജിപ്റ്റുകാരായ മൂന്നു ഓർത്തഡോക്സ് സന്ന്യസ്തർ കത്തിക്കുത്തേറ്റു മരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2024, 11:59