തിരയുക

സംഘർഷാവസ്ഥ നിലനില്ക്കുന്ന ഹൈറ്റിയിലെ പോർട്ട് ഒ പ്രിൻസ് നഗരത്തിൽ നിന്നുള്ള ഒരു ദൃശ്യം  സംഘർഷാവസ്ഥ നിലനില്ക്കുന്ന ഹൈറ്റിയിലെ പോർട്ട് ഒ പ്രിൻസ് നഗരത്തിൽ നിന്നുള്ള ഒരു ദൃശ്യം   (ANSA)

ഹൈറ്റിയിൽ സഭാശുശ്രൂഷകർ തട്ടിക്കൊണ്ടുപോകപ്പെടുന്നത് തുടരുന്നു!

ഹൈറ്റിയിൽ, ക്ല്ണിയിലെ വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യാസിനി സമൂഹാംഗങ്ങളായ മൂന്നു സന്യാസിനികളെ സായുധർ തട്ടിക്കൊണ്ടുപോയി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കരീബിയൻ നാടായ ഹൈറ്റിയിൽ മൂന്നു സന്ന്യാസിനികൾ തട്ടിക്കൊണ്ടുപോകപ്പെട്ടു.

മാർച്ച് നാലിനായിരുന്നു ക്ല്ണിയിലെ വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യാസിനി സമൂഹാംഗങ്ങളായ സന്ന്യാസിനികളെ സായുധർ തട്ടിക്കൊണ്ടുപോയത്.

ഹൈറ്റിയിൽ കുറ്റകൃത്യസംഘടനകൾ വിതയ്ക്കുന്ന ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അന്നാട്ടിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന റെഡംപ്റ്ററിസ്റ്റ് വൈദികൻ റെനോൾഡ് അന്ത്വാൻ ഫിദെസ് വാർത്താ എജൻസിയുമായി സംസാരിക്കവെ അഭ്യർത്ഥിച്ചു. നാടിൻറെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കയാണെന്നും കുറ്റകൃത്യസംഘടനകളുടെ അക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് രാഷ്ട്രത്തിൻറെ അധികാരികൾ ഒന്നും ചെയ്യുന്നില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങേയറ്റം ഗുരതരമായ അവസ്ഥയിലാണ് ഹെറ്റിയെന്നും നാടിനെ രക്ഷിക്കുന്നതിന് അടിയന്തിര അന്താരാഷ്ട്ര ഇടപെടലുകൾ ആവശ്യമാണെന്നും വൈദികൻ റെനോൾഡ് പറയുന്നു.

പ്രധാനമന്ത്രി ആരിയെൽ ഹെൻട്രിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നവരും അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെടുന്നവരുമാണ് ഇപ്പോൾ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. 2010-ലെ വൻ ഭൂകമ്പത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അരക്ഷിതാവസ്ഥ 2021 ജൂലൈയിൽ പ്രസിഡൻറ് ജൊവെനെൽ മൊയ്സിൻറെ കൊലപാതകം തുടങ്ങിയവയിൽ വേരുകളൂന്നിയിരിക്കുന്നതാണ് നാടിൻറെ ഇപ്പോഴത്തെ ഭീകരാവസ്ഥ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2024, 10:27