തിരയുക

കൊറോണ വ്യാധിയുടെ സമയത്തെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം കൊറോണ വ്യാധിയുടെ സമയത്തെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം   (2020 Getty Images)

കുട്ടികൾക്കിടയിൽ വിദ്വേഷസന്ദേശങ്ങളുടെ പ്രചാരം വർധിക്കുന്നു

ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ് സുരക്ഷിത ഇൻ്റർനെറ്റ് ദിനം.ഈ വർഷം ഫെബ്രുവരി ആറാം തീയതിയാണ് ഈ ദിനം ആഘോഷിക്കുന്നത്. തദവസരത്തിൽ യൂണിസെഫ് സംഘടന പുറത്തിറക്കിയ "കുട്ടികളുടെയും കൗമാരക്കാരുടെയും വിദ്വേഷകരമായ സന്ദേശങ്ങളും അക്രമാസക്തമായ ചിത്രങ്ങളും " എന്ന പഠനപ്രസിദ്ധീകരണത്തിൽ നിരവധി കുട്ടികളുടെയിടയിൽ വിദ്വേഷസന്ദേശങ്ങളുടെ പ്രചാരം അനിയന്ത്രിതമായി വർധിക്കുന്നുവെന്ന് കണ്ടെത്തി.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ് സുരക്ഷിത ഇൻ്റർനെറ്റ് ദിനം.ഈ വർഷം ഫെബ്രുവരി ആറാം തീയതിയാണ് ഈ ദിനം ആഘോഷിക്കുന്നത്.

തദവസരത്തിൽ യൂണിസെഫ് സംഘടന പുറത്തിറക്കിയ "കുട്ടികളുടെയും കൗമാരക്കാരുടെയും വിദ്വേഷകരമായ സന്ദേശങ്ങളും അക്രമാസക്തമായ ചിത്രങ്ങളും " എന്ന പഠനപ്രസിദ്ധീകരണത്തിൽ നിരവധി കുട്ടികളുടെയിടയിൽ വിദ്വേഷസന്ദേശങ്ങളുടെ പ്രചാരം അനിയന്ത്രിതമായി വർധിക്കുന്നുവെന്ന് കണ്ടെത്തി.

ഇറ്റലി ഉൾപ്പെടെ 36 രാജ്യങ്ങളിൽ നിന്നുള്ള  12 നും 16 നും ഇടയിൽ പ്രായമുള്ള 31,790 കുട്ടികളിലും കൗമാരക്കാരിലും നടത്തിയ വിശകലനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രസിദ്ധീകരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഡിജിറ്റൽ പരിതസ്ഥിതി വലിയ തോതിൽ നിയന്ത്രണാതീതമാണെന്നും കുട്ടികളെയും കൗമാരക്കാരെയും വിദ്വേഷകരമായ സന്ദേശങ്ങളും, ഓൺലൈനിൽ അക്രമാസക്തമായ ചിത്രങ്ങളും, പ്രായത്തിന് അനുയോജ്യമല്ലാത്തതോ ഹാനികരമായേക്കാവുന്നതോ ആയ അവസ്ഥകളിലേക്ക്   കുട്ടികളെ കൊണ്ടെത്തിക്കുമെന്ന മുന്നറിയിപ്പും പഠനം തുറന്നുകാണിക്കുന്നു.

ഇൻ്റർനെറ്റ് പ്രവേശനം  കുറവുള്ള രാജ്യങ്ങളിൽ പോലും അപകടസാധ്യതകൾ ഗണ്യമായിരിക്കാമെന്നും , ഇത് ഒരു രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിൻ്റെ തുടക്കത്തിൽ തന്നെ ഓൺലൈൻ പരിരക്ഷാ മാർഗങ്ങളിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള  നിക്ഷേപം നടത്തേണ്ടതിൻ്റെ പ്രാധാന്യവും പഠനം മുൻപോട്ടു വയ്ക്കുന്നു.

ജനസംഖ്യയുടെ പകുതിയിലധികം പേർക്കും ഇൻ്റർനെറ്റ് പ്രവേശനം  ഉള്ളിടത്ത്, ഈ അപകടസാധ്യതകളിലേക്കുള്ള കുട്ടികളുടെ സമ്പർക്കത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടെന്നും പഠനം വിരൽചൂണ്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2024, 13:21