തിരയുക

'കുട്ടികളെ സംരക്ഷിക്കുക' സംഘടന പുറത്തിറക്കിയ ചിത്രം  'കുട്ടികളെ സംരക്ഷിക്കുക' സംഘടന പുറത്തിറക്കിയ ചിത്രം  

പ്രണയബന്ധങ്ങൾ കൗമാരക്കാരിൽ അക്രമവാസന വർധിപ്പിക്കുന്നു

നിഷ്ക്കളങ്കമായ പ്രണയബന്ധങ്ങൾക്കു പകരം അസൂയാപരമായ ബന്ധങ്ങൾ കൗമാരക്കാരിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന് 'കുട്ടികളെ സംരക്ഷിക്കുക ' എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തു പറയുന്നു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വാലന്റെയിൻസ് ദിനാഘോഷങ്ങൾക്കു മുന്നോടിയായി കൗമാരക്കാരുടെ ഇടയിൽ #callitVIOLENCE എന്ന പേരിൽ നടത്തിയ സാമൂഹിക  പഠനാനന്തരം, 'കുട്ടികളെ സംരക്ഷിക്കുക ' എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നിഷ്ക്കളങ്കമായ പ്രണയബന്ധങ്ങൾക്കു പകരം അസൂയാപരമായ ബന്ധങ്ങൾ കൗമാരക്കാരിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന്  എടുത്തു പറയുന്നു. നിർബന്ധിത ഫോൺ സംഭാഷണങ്ങൾ മുതൽ,  ആക്രമണാത്മക മനോഭാവം വരെ പ്രണയബന്ധങ്ങളിൽ ഉൾപ്പെടുന്നതായി കുട്ടികൾ പ്രതികരിച്ചു.

ലൈംഗിക അതിക്രമങ്ങൾക്കു കാരണമായി, പ്രണയ ബന്ധങ്ങളിൽ ഉടലെടുക്കുന്ന അവിശ്വസ്തതയും, അസൂയയും യുവാക്കൾ ചൂണ്ടിക്കാട്ടി. തുടർന്നുണ്ടാകുന്ന അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഭീഷണിപ്പെടുത്തലും, അനുവാദമില്ലാതെയുള്ള വീഡിയോ ചിത്രീകരണവും, ശാരീരികമായ പീഡനങ്ങളുമെല്ലാം ഉണ്ടാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പഠനം പുറത്തു വിടുന്നു.

പ്രണയബന്ധങ്ങളിൽ തുടക്കത്തിൽ തന്നെയുണ്ടാകുന്ന ലൈംഗീകബന്ധങ്ങളും, തുടർന്ന് നിരസിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അസ്വാരസ്യങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രണയബന്ധങ്ങൾ, ഉത്ഭവദശയിലുള്ള സന്തോഷങ്ങൾക്കു ശേഷം, ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്കു കടക്കുമ്പോൾ ചങ്ങലക്കിട്ട അനുഭവങ്ങൾ സൃഷ്ടിക്കുന്നുവെന്നും യുവാക്കൾ പ്രതികരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2024, 13:21