തിരയുക

 റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിയും ഭാര്യ യൂലിയയും മോസ്കോയിലെ ലുബ്ലിൻസ്കി ജില്ലാ കോടതിയിൽ വാദം കേൾക്കുന്നു (ഫയൽ ഫോട്ടോ). റഷ്യൻ പ്രതിപക്ഷ നേതാവ് നവൽനിയും ഭാര്യ യൂലിയയും മോസ്കോയിലെ ലുബ്ലിൻസ്കി ജില്ലാ കോടതിയിൽ വാദം കേൾക്കുന്നു (ഫയൽ ഫോട്ടോ). 

നിഗൂഢതയുടെ മുനമ്പിൽ നാവൽനിയുടെ മരണവും മൃതശരീരവും

പുടിന്റെ എതിരാളിയായിരുന്ന അലക്സെയ് നവൽനിയുടെ മൃതശരീരം എവിടെയാണെന്നതിനെക്കുറിച്ചുള്ള നിഗൂഢതയ്ക്ക് ഇനിയും വിരാമമായില്ല. സംക്ഷോഭത്തിന്റെ രണ്ടു ദിവസം മുമ്പ് സൈബീരിയൻ ജയിൽ വാസത്തിനിടെ മരണമടഞ്ഞ നവൽനിയുടെ മൃതദേഹം റഷ്യൻ അധികാരികൾ എങ്ങോട്ട് നീക്കിയെന്നതിനെക്കുറിച്ച് നൊവായാ ഗസെത്ത യൂറോപ്പാ എന്ന പ്രസിദ്ധീകരണവും ജർമ്മൻ പത്രമായ ബിൽഡും പല ഊഹങ്ങളും മുന്നോട്ടുവച്ചു. റഷ്യയിൽ 400 ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫെബ്രുവരി 16ആം തിയതിയാണ്  സൈബീരിയയിലെ ജയിൽ കോളനിയിൽ കൊടും തണുപ്പുകൊണ്ട്  പോളാർ കുറുക്കൻ എന്ന പേരിൽ കുപ്രസിദ്ധമായ IK 3 - ജയിലിൽ വച്ചാണ് നവൽനി മരണപ്പെട്ടത്. രണ്ടു ദിവസങ്ങളായി പ്രകടനങ്ങളുമായി അദ്ദേഹത്തിന് ആദരമർപ്പിക്കാൻ തെരുവലിറങ്ങുന്നവരെ അടിച്ചമർത്തുന്നതു തുടരുകയാണ് എന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള സർക്കാരേതര സംഘടനകൾ അറിയിച്ചു. 36 വിവിധ സംസ്ഥാനങ്ങളിലായി 401 പേരോളം അറസ്റ്റിലായിട്ടുണ്ട്. നവൽനിയുടെ മരണകാരണം നിഗൂഢതയായി തുടരുമ്പോൾ പെട്ടെന്നുള്ള മരണമായിരുന്നുവെന്നാണ് റഷ്യൻ അധികാരികളുടെ ഭാഷ്യം.

അധികാരികൾ പറഞ്ഞ മോർച്ചറിയിൽ അല്ല നവൽനിയുടെ മൃതശരീരം എന്നും സൈബീരിയയുടെ ഏറ്റവും വടക്ക് സെയിൽഖാർഡിലുള്ള ഒരു ആശുപത്രിയിലാണ് എന്നുമാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും നൊവായാ ഗെസെത്ത യൂറോപ്പാ റിപ്പോർട്ട് ചെയ്തു. കൂടാതെ പോസ്റ്റുമോർട്ടം നടത്തിയിട്ടില്ല എന്നും ശരീരത്തിൽ ചില പാടുകൾ കാണുന്നത് ഒരു സംക്ഷോഭത്തിന്റെ നേരത്ത് ജയിൽ ക്യാമ്പിലെ ജീവനക്കാർ മുറുകെ പിടിച്ചതിൽ നിന്നുണ്ടായതാണെന്നതായി പറയപ്പെടുന്നതായും ഗസെത്ത യൂറോപ്പാ കൂട്ടിച്ചേർത്തു. നെഞ്ചിൽ കാണുന്ന പാടുകൾ ഹൃദയഘാതത്തിൽ നിന്ന് രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണെന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാര്യങ്ങൾക്കൊന്നും സാക്ഷികളില്ല; മറിച്ച്  ഗസെത്തയുടെ ഒരു ജീവനക്കാരന് മറ്റു ചില സഹപ്രവർത്തകരിൽ നിന്ന് കിട്ടിയ വിവരങ്ങളാണെന്ന് പ്രസിദ്ധീകരണം അറിയിച്ചു. അലക്സെയ്യയെ കൊലപ്പെടുത്താ൯ ഉപയോഗിച്ച മാർഗ്ഗമെന്തെന്ന് പുറത്തു വരാതിരിക്കാൻ അദ്ദേഹത്തിന്റെ മൃതശരീരം നൽകാതിരിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും അവർ നോക്കുമെന്ന് നവൽനിയുടെ വക്താവും സഹായിയുമായിരുന്ന കീരാ ലാർമിഷ് പറഞ്ഞു. അധികാരികൾ ഔദ്യോഗികമായി അറിയിച്ചിട്ടുള്ള ഏക കാര്യം മകന്റെ മരണവിവരമറിയിച്ചു കൊണ്ട് അമ്മയ്ക്ക് നൽകിയ ഒരു കത്ത് മാത്രമാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കൾ നവൽനിയുടെ മരണത്തിൽ മോസ്കോയ്ക്കുള്ള ഉത്തരാവാദിത്വത്തെക്കുറിച്ച് തുടർച്ചയായി  ചോദ്യങ്ങൾ ഉന്നയിച്ചിട്ടും അതിനെക്കുറിച്ച് പുടിൻ യാതൊരു പ്രതികരണമോ പ്രസ്താവനയോ നടത്തിയിട്ടില്ല. കൊലയ്ക്ക് ആജ്ഞ നൽകിയത് ആര് തന്നെയായിരുന്നാലും ഈ സാഹചര്യങ്ങൾക്ക് ഉത്തരവാദി പുടിനാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2024, 15:29