തിരയുക

ഫ്രാൻസിസ് പാപ്പാ മർസെയിൽ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ മർസെയിൽ സന്ദർശന വേളയിൽ   (ANSA)

സുരക്ഷിത കുടിയേറ്റം അനിവാര്യം: മാർസെയിൽ സമ്മേളനം

മെഡിറ്ററേനിയൻ സമുദ്രത്തെ ശവകുടീരമാക്കി മാറ്റുന്ന അരക്ഷിതവും, നിയമവിരുദ്ധവുമായ കുടിയേറ്റത്തെക്കുറിച്ചും, സുരക്ഷിതമായ കുടിയേറ്റത്തിനാവശ്യമായ അജപാലനസേവനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാൻ ഫ്രാൻസിലെ മാർസെയിൽ വച്ചു ഏപ്രിൽ മാസം ആറു മുതൽ എട്ടു വരെ സമ്മേളനം നടത്തുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മെഡിറ്ററേനിയൻ സമുദ്രത്തെ ശവകുടീരമാക്കി മാറ്റുന്ന അരക്ഷിതവും, നിയമവിരുദ്ധവുമായ കുടിയേറ്റത്തെക്കുറിച്ചും, സുരക്ഷിതമായ കുടിയേറ്റത്തിനാവശ്യമായ അജപാലനസേവനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാൻ ഫ്രാൻസിലെ  മാർസെയിൽ വച്ചു ഏപ്രിൽ മാസം ആറു മുതൽ എട്ടു വരെ സമ്മേളനം നടത്തുന്നു.

"നമ്മുടെ സമുദ്രം, ശവകുടീരങ്ങളുടെ സമുദ്രമാക്കിമാറ്റരുതെന്നാണ്" ഫ്രാൻസിസ് പാപ്പാ തന്റെ മർസെയിൽ സന്ദർശനവേളയിൽ അടിവരയിട്ടു പറഞ്ഞത്.പാപ്പായുടെ ഈ ആഹ്വാനമനുസരിച്ചാണ്  കുടിയേറ്റക്കാരുടെ സേവനത്തിൽ തങ്ങളുടെ അജപാലന ചലനാത്മകത ഏകീകരിക്കാനുതകും വിധം ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

അജപാലശുശ്രൂഷ നടത്തുന്ന പ്രാദേശിക ഇടയന്മാർക്കിടയിൽ കുടിയേറ്റത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുക എന്നതും  ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമാണ്.  കുടിയേറ്റക്കാരായ ആളുകളുടെ സ്വീകരണം, സമൂഹത്തിലേക്കുള്ള അവരുടെ ഉൾച്ചേരൽ, അവകാശങ്ങൾ, വ്യക്തികളുടെ അന്തസ്സിന്റെ സംരക്ഷണം എന്നിവ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാവും.

യൂറോപ്പിലേക്ക് മെഡിറ്ററേനിയൻ സമുദ്രം  കടന്നെത്താൻ  ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം 2023-ൽ ഗണ്യമായി വർദ്ധിച്ചു. ഏകദേശം രണ്ടു ലക്ഷത്തി എഴുപത്തിയയ്യായിരത്തോളം ആളുകളാണ് കഴിഞ്ഞ വർഷങ്ങളിൽ യൂറോപ്പിലേക്ക് അനധികൃതമായും, സാഹസികമായും കുടിയേറ്റക്കാരായി എത്തിയത്. ഏകദേശം 28,000-ത്തിലധികം കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2024, 11:31