തിരയുക

ജീവിതം പെരുവഴിയിൽ: ഹൈറ്റിയിൽനിന്നുള്ള ദൃശ്യം ജീവിതം പെരുവഴിയിൽ: ഹൈറ്റിയിൽനിന്നുള്ള ദൃശ്യം  (AFP or licensors)

ഹൈറ്റിയിൽ രണ്ടുലക്ഷത്തോളം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടു: യൂണിസെഫ്

അക്രമങ്ങളും പട്ടിണിയും മൂലം വലയുന്ന കരീബിയൻ രാജ്യമായ ഹൈറ്റിയിൽ രണ്ടു ഒരു ലക്ഷത്തി എഴുപതിനായിരം കുട്ടികൾക്ക് സ്വഭവനങ്ങൾ വിട്ടിറങ്ങേണ്ടിവന്നുവെന്ന് യൂണിസെഫ് പത്രക്കുറിപ്പ്. സ്ഥിതിഗതികൾ വരും നാളുകളിൽ കൂടുതൽ വഷളായേക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഹൈറ്റിയിൽ നിലവിലെ അക്രമമങ്ങളും, പോഷകാഹാരക്കുറവും, അടിസ്ഥാനസൗകര്യങ്ങളുടെ കുറവും തുടർന്നാൽ രണ്ടായിരത്തിഇരുപത്തിനാലിൽ മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായി വരുമെന്ന് യൂണിസെഫ് പത്രക്കുറിപ്പ്. ഹൈറ്റിയിലെ അക്രമങ്ങളും സംഘർഷങ്ങളും ശക്തമായ മാനവികപ്രതിസന്ധിയാണ് ഉയർത്തുന്നതെന്നും, നിലവിൽ ഒരുലക്ഷത്തി എഴുപതിനായിരം കുട്ടികൾ സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ ശിശുക്ഷേമനിധി കുറ്റപ്പെടുത്തി. ഫെബ്രുവരി ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിക്കലാണ് കരീബിയൻ രാജ്യമായ ഹൈറ്റിയിലെ ദുഃസ്ഥിതിയെക്കുറിച്ച് യൂണിസെഫ് പരാമർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്ത് കുടിയൊഴിക്കപ്പെട്ടവരുടെ എണ്ണം ഇരട്ടിയോളമായെന്ന് ശിശുക്ഷേമനിധി കുറ്റപ്പെടുത്തി.

നിലവിലെ കണക്കുകൾ പ്രകാരം 2024 ജനുവരി-യോടെ സ്വഭവനങ്ങൾ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നവരുടെ എണ്ണം മൂന്നുലക്ഷത്തിപ്പതിനാലായിരമാണ്. ഇവരിൽ ഭൂരിഭാഗവും തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിൽനിന്നുള്ളവരാണ്. പകുതിയോളം പേര് കുട്ടികളും. തലസ്ഥാനത്തെ സോളിനോ, ഗെബെലിസ്തേ പ്രദേശങ്ങളിൽ രണ്ടാഴ്ചത്തെ സംഘർഷങ്ങൾ മൂലം ഏതാണ്ട് രണ്ടായിരത്തിഅഞ്ഞൂറ് പേരാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ഹൈറ്റിയിലെ കുട്ടികളും കുടുംബങ്ങളും അതിശക്തമായ അക്രമപരമ്പരകൾക്കാണ് വിധേയരാകുന്നതെന്നും, നിരവധിയാളുകൾ കൊലചെയ്യപ്പെട്ടുവെന്നും, നിരവധി ഭവനങ്ങൾ തകർക്കപ്പെട്ടുവെന്നും, ഹൈറ്റിയിലെ യൂണിസെഫ് പ്രതിനിധി ബ്രൂണോ മേസ് പ്രസ്താവിച്ചു. ആളുകൾക്ക് ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസസൗകര്യങ്ങൾ എന്നിവ ലഭ്യമാകുന്നില്ലെന്നും, ശക്തമായ മാനവികതകർച്ചയാണ് നമ്മുടെ കണ്മുൻപിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സായുധസംഘർഷങ്ങളിൽ നിരവധി കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ടെന്നും, നിരവധി പേർ മരണമടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സായുധസംഘങ്ങൾ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

യൂണിസെഫ് തങ്ങളുടെ സഹസംഘടനകളുമായി ചേർന്ന്, ദുരിതപൂർണ്ണമായ അവസ്ഥയിലായ സാധാരണ ജനതയ്ക്ക് പ്രത്യേകിച്ച് ജൂട്ടികൾക്ക് സഹായസഹകരണങ്ങൾ എത്തിക്കുന്നുണ്ടെന്ന് യൂണിസെഫ് പ്രതിനിധി പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2024, 16:12