തിരയുക

ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

'ജീവന്റെ തുള്ളികൾ': രക്തദാന പ്രചാരണം ബഹ്‌റൈനിൽ

'ജീവന്റെ തുള്ളികൾ ' എന്ന പേരിൽ ജീസസ് യൂത്ത് സംഘടനയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ കത്തോലിക്കാ സമൂഹത്തിൽ രക്തദാന പ്രചാരണപരിപാടി സംഘടിപ്പിച്ചു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

'ജീവന്റെ തുള്ളികൾ ' എന്ന പേരിൽ ജീസസ് യൂത്ത് സംഘടനയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ കത്തോലിക്കാ സമൂഹത്തിൽ രക്തദാന പ്രചാരണപരിപാടി സംഘടിപ്പിച്ചു. മനുഷ്യ ജീവൻ രക്ഷിക്കുകയും രക്തദാനത്തിൻ്റെ മഹത്തായ സേവനത്തെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണ പരിപാടി,  ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നോർത്തേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിൽ, സന്നദ്ധ പ്രവർത്തകരുടെയും അനുഭാവികളുടെയും പിന്തുണയോടെ നടത്തിയത്.

രക്തം ദാനം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുവാനും  സ്ഥിരം ദാതാക്കളാകാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രചാരണപരിപാടി ലക്ഷ്യം വയ്ക്കുന്നു.

മനാമയിലെ തിരുഹൃദയ ദേവാലയത്തിന്റെ വികാരി, ഫാ. ഫ്രാൻസിസ് പടവുപുരക്കലിന്റെ നേതൃത്വത്തിലാണ് യുവജനങ്ങൾ ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. നോമ്പുകാലയാത്രയിൽ ഈ മഹത്തായ സേവനത്തിനു അണിനിരക്കുവാൻ ഇതിനോടകം ഇരുനൂറോളം ആളുകൾ അവരുടെ പേരുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

സഭയെ സേവിക്കുന്നതിനും മറ്റുള്ളവരോട് സ്‌നേഹത്തിൻ്റെയും അനുകമ്പയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടി തുടങ്ങിയ സമർപ്പിതരായ യുവ കത്തോലിക്കരുടെ കൂട്ടായ്മയാണ് ജീസസ് യൂത്ത് പ്രസ്ഥാനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2024, 11:36