തിരയുക

നീണ്ടുനിൽക്കുന്ന സംഘർഷത്തിനിരയാകുന്ന കുട്ടി. നീണ്ടുനിൽക്കുന്ന സംഘർഷത്തിനിരയാകുന്ന കുട്ടി.  (AFP or licensors)

ഗാസയിലെ കുട്ടികൾ ദാരുണമായ അവസ്ഥയിൽ തുടരുന്നു

ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്കിടയിൽ, ഒരു മാനുഷിക പ്രതിസന്ധി ചുരുളഴിയുകയാണ്, പ്രത്യേകിച്ച് സങ്കൽപ്പിക്കാനാവാത്ത ദുരിതവും ആഘാതവും സഹിക്കുന്ന മേഖലയിലെ കുട്ടികളെ ബാധിക്കുന്നു. ശത്രുത ആരംഭിച്ചതുമുതൽ, ആയിരക്കണക്കിന് നിരപരാധികളായ യുവജീവിതങ്ങൾ വിപുലമായ നാശത്തിനും കുടിയൊഴിപ്പിക്കലിനും ഇടയിൽ വേദനാജനകമായ അനുഭവങ്ങൾക്ക് വിധേയരായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഏകദേശം മൂന്ന് ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന ഗാസയുടെ വടക്കൻ മേഖലയിൽ, പുറം ലോകവുമായുള്ള ബന്ധം ഫലത്തിൽ വിച്ഛേദിക്കപ്പെട്ടതോടെ സ്ഥിതിഗതികൾ ഭയാനകമായ അവസ്ഥയിലെത്തി. അതേസമയം, തെക്ക്, റഫയിലും പരിസരത്തും ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ഒരു ദശലക്ഷത്തിലധികം ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു, ഇത് ജനങ്ങളുടെ ദുരവസ്ഥയെ കൂടുതൽ വഷളാക്കുന്നു.

സംഘർഷം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പിലേക്ക് 250,000 ടണ്ണിലധികം മാനുഷിക സഹായവുമായി 13,000-ലധികം ട്രക്കുകൾ പ്രവേശിച്ചത് ഉൾപ്പെടെയുള്ള ആശ്വാസം നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടും, അവശ്യ സാധനങ്ങളായ ഭക്ഷണം, മരുന്ന്, മറ്റ് ആവശ്യങ്ങൾ എന്നിവയുടെ കുറവ് എണ്ണമറ്റ കുടുംബങ്ങളെ ബാധിച്ചിരിക്കുന്നു.  ആ കുടുംബങ്ങൾ അതിജീവിക്കാൻ പാടുപെടുകയാണ്.

ഈ നീണ്ടുനിൽക്കുന്ന സംഘർഷത്തിനിരകളാകുന്ന കുട്ടികളുടെ എണ്ണം അളക്കാനാവാത്തതാണ്. അക്രമണങ്ങളിലേറ്റ പൊള്ളലുകളും, തുറന്ന മുറിവുകളും മറ്റ് ജീവന് അപകടകരമായ അവസ്ഥകളും ഉൾപ്പെടെയുള്ള ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ എത്തുന്ന കുട്ടികളുടെ റിപ്പോർട്ടുകൾക്കൊപ്പം ആയിരക്കണക്കിന് യുവജനങ്ങൾക്ക് അംഗവൈകല്യം സംഭവിക്കുകയോ, ജീവ൯ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. ഈ ഭയാനകമായ സാഹചര്യത്തെ സങ്കീർണ്ണമാക്കുന്നത്, ഈ ദുർബലരായ കുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണയിലേക്കുള്ള പ്രവേശനത്തിന്റെ ഭയാനകമായ അഭാവമാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2024, 13:57