തിരയുക

അംബ്രോസിയൻ കാരിത്താസ് സംഘടനയുടെ ലോഗോ  അംബ്രോസിയൻ കാരിത്താസ് സംഘടനയുടെ ലോഗോ  

സമാധാനം ആഗ്രഹമായി മാത്രം ഒതുങ്ങരുത്

സമാധാനമെന്നത് ആഗ്രഹമെന്ന മരീചിക മാത്രം ആകരുതെന്നും, ഇടുങ്ങിയതെങ്കിലും അതിനായുള്ള പരിശ്രമങ്ങൾ തുടർച്ചയായി ഉണ്ടാകണമെന്ന് ഇറ്റലിയിലെ അംബ്രോസിയൻ കാരിത്താസ് സംഘടനയുടെ സമ്മേളന വേളയിൽ എടുത്തു പറഞ്ഞു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സമാധാനമെന്നത് ആഗ്രഹമെന്ന മരീചിക മാത്രം ആകരുതെന്നും, ഇടുങ്ങിയതെങ്കിലും അതിനായുള്ള പരിശ്രമങ്ങൾ തുടർച്ചയായി ഉണ്ടാകണന്നും ഇറ്റലിയിലെ അംബ്രോസിയൻ കാരിത്താസ് സംഘടനയുടെ സമ്മേളന വേളയിൽ എടുത്തു പറഞ്ഞു. 

സമാധാനത്തിലേക്കുള്ള ഇടുങ്ങിയ പാത വ്യക്തിപരമായ പരിവർത്തനത്തെ സൂചിപ്പിക്കുന്നുവെന്നും സമ്മേളനം അടിവരയിട്ടു. ഏറ്റുമുട്ടൽ, ധ്രുവീകരണം, വിഭജനം തുടങ്ങിയവ, വ്യത്യസ്തതലങ്ങളിൽ പല രാജ്യങ്ങളിലും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളും യോഗം ചർച്ച ചെയ്തു.

സമാധാനത്തിനു വേണ്ടി ദൈവത്തിൽ ആശ്രയിക്കണമെന്നും, പ്രാർത്ഥനയിൽ ശക്തിപ്പെടണമെന്നും മിലാനിലെ ആർച്ചുബിഷപ്പ് മാരിയോ ഡെൽപ്പിനി എടുത്തു പറഞ്ഞു.സമാധാനമെന്നത് ആശയത്തിൽ മാത്രം ഒതുക്കി നിർത്തരുതെന്നും, ചെറുതും വലുതുമായ സംഘർഷങ്ങളിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ ജീവിതരീതികൾ സ്വീകരിക്കുന്നതിലേക്ക് നയിക്കുന്ന ഒരു പ്രക്രിയ എല്ലാ തലങ്ങളിലും ഉണ്ടാവണമെന്നും സമ്മേളനം വിലയിരുത്തി.

ഇന്നും, യുദ്ധങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്ന കത്തോലിക്കാ സഭയുടെ ഉദാഹരണങ്ങളും സമ്മേളനം എടുത്തു പറഞ്ഞു. ഇസ്രായേൽക്കാരും, പലസ്തീൻകാരും സഹോദരങ്ങളെ പോലെ വസിക്കുന്ന ഇസ്രായേലിലെ ഒരു ഗ്രാമമായ നെവ് ഷാലോം-വാഹത് അൽ-സലാമിലെന്നപോലെ ലോകമെമ്പാടും ജനങ്ങൾ തമ്മിൽ  ഐക്യദാർഢ്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും സമൂഹങ്ങൾ സൃഷ്ടിക്കപ്പെടട്ടെയെന്ന ആഹ്വാനവും സമ്മേളനം നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2024, 13:27