തിരയുക

പലസ്തീൻകാരായ അഭയാർത്ഥക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടനയുടെ (Unrwa)  പ്രതിനിധികൾ ഗാസയിൽ പലസ്തീൻകാരായ അഭയാർത്ഥക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടനയുടെ (Unrwa) പ്രതിനിധികൾ ഗാസയിൽ  (ANSA)

പലസ്തീൻ അഭയാർത്ഥികളുടെ കാര്യത്തിൽ ആശങ്ക !

ഗാസ മുനമ്പിലെ നിവാസികളിൽ ചുരുങ്ങിയത് നാല്പതു ശതമാനമെങ്കിലും പട്ടിണിയുടെ പിടിയിലാകുന്ന അപകടമുണ്ടെന്ന്, പലസ്തീൻകാരായ അഭയാർത്ഥക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇസ്രായേൽ-ഹമാസ് പോരാട്ടം മൂലം അഭയാർത്ഥികളായിരിക്കുന്ന പലസ്തീൻകാർക്ക് മാനവികസഹായം ആവശ്യമാണെന്ന് പലസ്തീൻകാരായ അഭയാർത്ഥക്കുവേണ്ടി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടന (Unrwa) പറയുന്നു.

ഗാസ മുനമ്പിലെ നിവാസികളിൽ ചുരുങ്ങിയത് നാല്പതു ശതമാനമെങ്കിലും പട്ടിണിയുടെ പിടിയിലാകുന്ന അപകടമുണ്ടെന്ന് ഈ സംഘടന മുന്നറിയിപ്പു നല്കുന്നു.

യുദ്ധം ഗാസയിൽ 22000 പേരുടെ ജീവൻ അപഹരിക്കുകയും 55000-ത്തിലേറെപ്പേരെ മുറിവേല്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. ഗാസയയിൽ നടക്കുന്ന യുദ്ധം മനുഷ്യക്കുരുതിയുടെ ഒരു പ്രവർത്തിയാണെന്ന ആരോപണം ഇസ്രായേൽ നിഷേധിക്കുന്നു. അത് പ്രതിരോധ പോരാട്ടമാണെന്നും ധാർമ്മികമാമെന്നുമാണ് ഇസ്രായേലിൻറെ വാദം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2024, 12:17