തിരയുക

ഗോമയിൽ മത്സരിച്ച തെരഞ്ഞെടുപ്പിന് ശേഷം കോംഗോ പ്രസിഡന്റ് ഷിസെകെദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗോമയിൽ മത്സരിച്ച തെരഞ്ഞെടുപ്പിന് ശേഷം കോംഗോ പ്രസിഡന്റ് ഷിസെകെദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

കോംഗോയിൽ വംശീയ വിദ്വേഷം വർദ്ധിക്കുന്നതിൽ ഐക്യരാഷ്ട്ര സഭയ്ക്ക് ആശങ്ക

പ്രസിഡണ്ടിനേയും, നിയമനിർമ്മാതാക്കളേയും, മുനിസിപ്പാലിറ്റി കൗൺസിലർമാരേയും തിരഞ്ഞെടുക്കാനായി കഴിഞ്ഞ മാസം നടന്ന തർക്കനിർഭരമായ തിരഞ്ഞെടുപ്പിനു ശേഷം കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് സംഘർഷഭരിതമാണ്. പലയിടത്തും വോട്ടെടുപ്പ് നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നിലവിൽ  ഇലക്ഷൻ കമ്മീഷൻ പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ് ഫലം മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോഴത്തെ പ്രസിഡണ്ടായ ഫെലിക്സ് ത്ഷിക്കേഡിക്കാണ്  വിജയം.

ഞായറാഴ്ച 101,000 വരുന്ന പ്രതിനിധികളിൽ 82 പേർക്ക്  ചെയ്ത വോട്ടുകൾ തിരഞ്ഞെടുപ്പിൽ തിരിമറികളും മറ്റും നടത്തിയെന്നതിൻ്റെ പേരിൽ റദ്ദാക്കിയതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. തുടക്കം മുതലേ പ്രതിപക്ഷം തിരഞ്ഞെടുപ്പുതട്ടിപ്പുകൾ ആരോപിച്ചു കൊണ്ട് വോട്ട് ബഹിഷ്കരണം നടത്തിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായ ഫോൾക്കർ ടർക് വംശീയാധിഷ്ഠിത വിദേഷ പ്രസംഗങ്ങളും അക്രമ പ്രേരണകളും വർദ്ധിക്കുന്നതിൽ തനിക്കുള്ള ആശങ്കയറിയിച്ചു. ഇത്തരം മനുഷ്യത്വരഹിതവും പ്രകോപനപരവുമായ പ്രവണതകൾ സംഘർഷങ്ങളും അക്രമങ്ങളും  ആഴത്തിലാക്കാനും പ്രദേശത്തിന്റെ സുരക്ഷ അപകടനിലയിലാക്കാനുമേ ഉപകരിക്കൂ എന്നദ്ദേഹം പറഞ്ഞു.

സായുധസംഘങ്ങളാലും വംശീയ കൊലപാതങ്ങളാലും പതിറ്റാണ്ടുകളായി അടയാളപ്പെടുത്തിയിട്ടുള്ള വടക്കൻ -തെക്കൻ കിവ്വുവിന്റെ കിഴക്കൻ പ്രവിശ്യകളിലും കസായി, കതാങ്ക പ്രവിശ്യകളിലുമാണ് ഇലക്ഷനുശേഷമുള്ള അക്രമാഹ്വാനങ്ങൾ ഉണ്ടായത്. വിദ്വേഷ പ്രസംഗങ്ങളെയും അക്രമത്തിനു പ്രേരിപ്പിച്ച സംഭവങ്ങളെയും കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മറ്റിടങ്ങളിൽ അതിശക്തമായ മഴ മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ 300 പേരോളം മരണമടഞ്ഞു. മഴക്കാലത്തുള്ള വെള്ളപ്പൊക്കും മണ്ണിടിച്ചിലും രാജ്യത്തിന് പരിചിതമാണ്. അത് മെയ് വരെ നീളും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2024, 21:36