തിരയുക

തെക്കൻ ഇസ്രായേലിൽ നിന്ന് കാണുന്നതുപോലെ ഇസ്രായേലി സൈനിക വാഹനങ്ങൾ ഗാസ മുനമ്പിൽ നിന്ന് പുറത്തേക്ക് നീങ്ങുന്നു. തെക്കൻ ഇസ്രായേലിൽ നിന്ന് കാണുന്നതുപോലെ ഇസ്രായേലി സൈനിക വാഹനങ്ങൾ ഗാസ മുനമ്പിൽ നിന്ന് പുറത്തേക്ക് നീങ്ങുന്നു. 

ഗാസയിലെ യുദ്ധം നൂറാം ദിവസത്തിലേക്ക്

1948 ഇസ്രയേൽ സ്ഥാപിതമായതിനു ശേഷം അവസാനിപ്പിക്കാനുള്ള ഒരു സൂചന ഇനിയും നൽകാത്തതുമായ യുദ്ധം ഞായറാഴ്ചയോടെ നൂറു ദിവസങ്ങൾ പിന്നിട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കഴിഞ്ഞ ഒക്ടോബർ ഏഴിന് നൂറുകണക്കിനു വരുന്ന ഹമാസിന്റെ പ്രവർത്തകർ ഇസ്രയേലിൽ കടന്ന് 1300 സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയും സ്ത്രീകളും കുട്ടികളുമുൾപ്പെടെ 240 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തതിൽ പിന്നെയാണ് ഗാസയിലെ ഭരണം കൈയ്യാളുന്ന ഹമാസുമായി ഇസ്രയേൽ യുദ്ധത്തിലായത്. ഗാസയിൽ നടത്തിയ ബോംബാക്രമണത്തോടെ യുദ്ധം ആരംഭിച്ചു. കരമാർഗ്ഗം ഗാസയിൽ കടന്നു ചെന്ന ഇസ്രയേലിന് യുദ്ധത്തിനു ശേഷം ഗാസ മുനമ്പ് പിടിച്ചടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശമില്ലെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു.

മാനുഷിക ജീവനും പ്രദേശത്തിന്റെ സ്ഥിരതയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം ഗാസയിൽ 23,300 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് അവകാശപ്പെട്ടു. ഇസ്രയേൽ പാലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്നാരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ കേസു നൽകാൻ ഈ ഉയർന്ന മരണ നിരക്ക് ദക്ഷിണാഫ്രിക്കയെ പ്രേരിപ്പിച്ചു.

ഗാസയിൽ നിന്ന് യമനിലേക്കും ചെങ്കടലിലേക്കും യുദ്ധം പടർന്നു പിടിക്കുന്നതിന്റെ സൂചനകൾ കാണാം. ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനു മറുപടിയായി ഹൂതി വിമതർ ചെങ്കടലിൽ ചരക്കു കപ്പലുകൾക്കുനേരെ അക്രമണം നടത്തി. കഴിഞ്ഞ 48 മണിക്കൂറുകളായി ഇംഗ്ലണ്ടും അമേരിക്കയും ചേർന്ന് ഹൂതി സ്ഥാനങ്ങളിൽ അക്രമം നടത്തുകയാണ്. ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് അക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ പിന്തുണയുള്ള ലെബനോനിലെ ഹെസ്ബുള്ള പോരാളികളും ഇസ്രയേലിനെതിരെ അക്രമം ആരംഭിക്കുകയും ഇസ്രയേൽ തിരിച്ചാക്രമിക്കുകയും ചെയ്യുന്നുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2024, 16:10