തിരയുക

ദുബായിൽ നടക്കുന്ന COP 28 കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ ദുബായിൽ നടക്കുന്ന COP 28 കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ   (AFP or licensors)

കാലാവസ്ഥാപ്രതിസന്ധികൾ കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നു

കാലാവസ്ഥാപ്രതിസന്ധിയെ സംബന്ധിച്ചു ദുബായിൽ നടക്കുന്ന COP 28 സമ്മേളന അവസരത്തിൽ ഗ്രീൻ ക്ളൈമറ്റ് ഫണ്ടും(GCF),ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ എജ്യുക്കേഷനും (GPE) സംയുക്തമായി സുസ്ഥിരവും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ സ്കൂളുകളുടെ നിർമ്മാണത്തിനായി ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപം ആരംഭിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

കാലാവസ്ഥാപ്രതിസന്ധിയെ സംബന്ധിച്ചു ദുബായിൽ നടക്കുന്ന COP 28 സമ്മേളന അവസരത്തിൽ ഗ്രീൻ ക്ളൈമറ്റ് ഫണ്ടും(GCF),ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ എജ്യുക്കേഷനും (GPE) സംയുക്തമായി സുസ്ഥിരവും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ സ്കൂളുകളുടെ നിർമ്മാണത്തിനായിലോകത്തിലെ ഏറ്റവും വലിയ നിക്ഷേപം ആരംഭിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്ക് ഇരയാകുന്ന രാജ്യങ്ങളിലെ നാല് ദശലക്ഷം സ്കൂൾ പ്രായത്തിലുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഈ നിക്ഷേപം സമാഹരിക്കുന്നത്.

ഓരോ വർഷവും, കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മൂലം  ഏകദേശം 40 ദശലക്ഷം കുട്ടികളുടെ പഠനം തടസപ്പെടുന്നതായി കണക്കുകൾ പറയുന്നു. എന്നാൽ ഇവയുടെ തീവ്രതയും ആവൃതിയും വർദ്ധിക്കുന്നതിനനുസരിച്ച് ഈ കണക്ക് കൂടുമെന്നും വിലയിരുത്തപ്പെടുന്നു.

ഈ നിക്ഷേപം ദുർബലമായ രാജ്യങ്ങളിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ സുസ്ഥിരമാക്കുന്നതിനും, പ്രതിരോധശേഷിയുള്ള സ്കൂളുകൾ നിർമ്മിക്കുന്നതിനും, കാലാവസ്ഥയെപ്പറ്റിയുള്ള പഠനങ്ങൾ   സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും , സ്കൂളുകളെ സുരക്ഷിതമാക്കുന്നതിനും സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2023, 13:26