തിരയുക

യമനിൽ ഒരു കുഞ്ഞിന്റെ ദീനാവസ്ഥ യമനിൽ ഒരു കുഞ്ഞിന്റെ ദീനാവസ്ഥ   (AFP or licensors)

സമ്പന്നരാജ്യങ്ങളിലും പട്ടിണിയുടെ നൊമ്പരവും പേറി കുട്ടികൾ

ലോകത്തിലെ നാൽപ്പതോളം സമ്പന്നരാജ്യങ്ങളിൽ അഞ്ചുകുട്ടികളിൽ ഒരാൾ പട്ടിണി അനുഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ യൂണിസെഫ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസഭയുടെ യൂണിസെഫ് സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ലോകത്തിലെ നാൽപ്പതോളം സമ്പന്നരാജ്യങ്ങളിൽ അഞ്ചുകുട്ടികളിൽ ഒരാൾ പട്ടിണി അനുഭവിക്കുന്നുവെന്ന് എടുത്തു പറയുന്നു.ഫ്രാൻസ്,ഐസ്ലാൻഡ് , നോർവേ, യുകെ,സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സ്ഥിതി ഏറെ രൂക്ഷമാണ്.

എന്നാൽ ദാരിദ്ര്യത്തിന്റെ ഈ അവസ്ഥകൾ അകറ്റുന്നതിന് പോളണ്ടും,സ്ലോവേനിയയും മുൻകൈ എടുക്കുന്നതും റിപ്പോർട്ടിൽ എടുത്തു പറയുന്നു. സമ്പന്ന രാജ്യങ്ങളിലെ കുട്ടികളുടെ സാമ്പത്തിക ദാരിദ്ര്യത്തിന്റെ പട്ടികയിൽ  39 രാജ്യങ്ങളിൽ ഇറ്റലി  34-ാം സ്ഥാനത്താണ്.

ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികൾ സ്കൂൾകാലഘട്ടം  പൂർത്തിയാക്കാൻ സാധിക്കാത്തതും, മുതിർന്നവരായി കുറഞ്ഞ വേതനം മാത്രം നേടാനുമുള്ള  സാധ്യതയും യൂണിസെഫ് വിലയിരുത്തുന്നു. ദാരിദ്ര്യത്തിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് രക്ഷാകർത്താക്കൾക്കിടയിലുള്ള അസ്വാരസ്യങ്ങളും, അസമത്വങ്ങളുമാണ്.

2012 മുതൽ 2019 വരെ ഈ രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച സുസ്ഥിരമായിരുന്നുവെങ്കിലും, തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യങ്ങളും, സാമൂഹികാരക്ഷിതാവസ്ഥകളും സ്ഥിതികൾ വഷളാക്കിയതായും റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2023, 14:04