തിരയുക

തുണി കൊണ്ടുണ്ടാക്കിയ പിഗോട്ട പാവ. തുണി കൊണ്ടുണ്ടാക്കിയ പിഗോട്ട പാവ. 

കുട്ടികളുടെ പോഷകാഹാരക്കുറവ് നേരിടാൻ യുണിസെഫ്

പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി ഈ ക്രിസ്തുമസ്സിന്, യൂണിസെഫ് പിഗോട്ട പാവ തിരിച്ചുവരവ് നടത്തുന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തുണി കൊണ്ടുണ്ടാക്കിയ പാവയുടെ ഓമനപേരാണ് പിഗോട്ട. യുണിസെഫുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓരോ വർഷവും ഒത്തുചേർന്ന് ലോകമെമ്പാടുമുള്ള കുട്ടികളെ പ്രതിനിധീകരിക്കുന്ന ഈ തുണി പാവകൾ കൈകൊണ്ട് നിർമ്മിക്കുന്നു. ഈ പാവകൾ പിന്നീട് യുണിസെഫിനായി ധനം സ്വരൂപിക്കുന്നതിനായി പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു.

ആഗോളതലത്തിൽ, 148 ദശലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 22 ശതമാനത്തിലധികം കുട്ടികൾ ഈ ദുരിതമനുഭവിക്കുന്നു. 13.7 ദശലക്ഷം പേർ ഗുരുതരമായ അവസ്ഥകൾ അഭിമുഖീകരിക്കുന്നു. അടിയന്തര ഇടപെടൽ കൂടാതെ മരണഭീഷണി നേരിടുകയും ചെയ്യുന്ന 45 ദശലക്ഷം പേരുമുണ്ട്. പിഗോട്ട 2023 സംരംഭത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് നിരവധി രാജ്യങ്ങളിൽ ഭക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്നുകൾ എന്നിവ നൽകുന്നതിനും കുട്ടികളുടെ പോഷകാഹാരക്കുറവിനെയും മാനുഷിക പ്രതിസന്ധികളെയും നേരിടാനുള്ള യുണിസെഫിന്റെ പരിപാടികളെ പിന്തുണയ്ക്കുന്നതിനും സംഭാവന നൽകും. ഇരുപത് വർഷത്തിലേറെയായി, ഇറ്റലിയിലുടനീളമുള്ള സ്കൂളുകൾ, വയോജന കേന്ദ്രങ്ങൾ അല്ലെങ്കിൽ പ്രാദേശിക കമ്മിറ്റികൾ എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ യൂണിസെഫ് സന്നദ്ധപ്രവർത്തകർ രൂപകൽപ്പന ചെയ്ത യൂണിസെഫിന്റെ പ്രിയപ്പെട്ട തുണി പാവയാണ് പിഗോട്ട.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2023, 14:14