തിരയുക

സുഡാനിലെ അഭയാർത്ഥിക്യാമ്പ് സുഡാനിലെ അഭയാർത്ഥിക്യാമ്പ്  

സുഡാനിൽ കുട്ടികൾ നരകയാതന അനുഭവിക്കുന്നു

സുഡാനിൽ മുഴുവനും, പ്രത്യേകമായി ഡാർഫറിൽ രൂക്ഷമാകുന്ന യുദ്ധഭീകരതയിൽ കുട്ടികൾ ഏറെ കൊല്ലപ്പെടുന്നുവെന്നും, നരകയാതന അനുഭവിക്കുന്നുവെന്നും യൂണിസെഫ് സംഘടന പുറത്തിറക്കിറക്കിയ പത്രക്കുറിപ്പിൽ എടുത്തു പറയുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വളരെ നാളുകളായി തുടരുന്ന സുഡാനിലെ  സംഘർഷങ്ങളിൽ സുഡാനിൽ മുഴുവനും, പ്രത്യേകമായി ഡാർഫറിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുന്നതായും, ദശലക്ഷക്കണക്കിനു കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായും യൂണിസെഫ് സംഘടന പുറത്തിറക്കിറക്കിയ പത്രക്കുറിപ്പിൽ എടുത്തു പറയുന്നു. കഴിഞ്ഞ ഏഴുമാസങ്ങളായി അറുതിയില്ലാതെ തുടരുന്ന യുദ്ധ സാഹചര്യങ്ങളിൽ ഇരകളായ കുട്ടികളുടെ എണ്ണം 2022 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 550% വർധിച്ചതായി വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ആയിരക്കണക്കിന് ആളുകൾ വംശീയമായി ഉന്നം വച്ചുകൊണ്ട്  കൊല്ലപ്പെടുകയും പരിക്കേൽക്കപ്പെടുകയും, ദുരുപയോഗം ചെയ്യപ്പെടുകയും  ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.സുഡാനിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളുടെയും, മറ്റു ക്രൂരതയുടെയും  51 ശതമാനം ഡാർഫറിലാണ് നടക്കുന്നതെന്ന വാർത്തയും ഞെട്ടലുളവാക്കുന്നതാണ്.

കൊലപാതകങ്ങൾക്കു പുറമെ അഞ്ച് വയസ്സിന് താഴെയുള്ള 1.2 ദശലക്ഷത്തിലധികം കുട്ടികൾ അനുഭവിക്കുന്ന പോഷകാഹാരക്കുറവിനെ പറ്റിയും യൂണിസെഫ് എടുത്തുപറയുന്നു.അടിയന്തര പരിചരണവും ജീവൻ രക്ഷാ സേവനങ്ങളും ഇല്ലെങ്കിൽ നിലവിൽ വരാവുന്ന മരസാധ്യതയെപ്പറ്റിയും സംഘടന മുന്നറിയിപ്പ് നൽകുന്നു.

അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളെ മാനിക്കാനും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ അവസാനിപ്പിക്കാനും സംഘട്ടനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും യുനിസെഫ് ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2023, 19:16