തിരയുക

വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള ഫ്രാൻസിസ്ക്കൻ വൈദികൻ ഫ്രൻച്ചേസ്ക്കൊ പാത്തൊൺ വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള ഫ്രാൻസിസ്ക്കൻ വൈദികൻ ഫ്രൻച്ചേസ്ക്കൊ പാത്തൊൺ 

വംശ-മത-വൈക്തികാവസ്ഥഭേദമന്യേ മനുഷ്യവ്യക്തിയുടെ ഔന്നത്യം ആദരിക്കപ്പെടണം, വൈദികൻ പാത്തൊൺ!

വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള ഫ്രാൻസിസ്ക്കൻ വൈദികൻ ഫ്രൻച്ചേസ്ക്കൊ പാത്തൊൺ വത്തിക്കാൻ റേഡിയോയുടെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

തിത്സിയാന കമ്പീസി- ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയിൽ പൗരജനത്തിനു നേർക്കു നടക്കുന്ന ബോംബാക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് സകലരുടെയും സഹകരണം ആവശ്യമാണെന്ന് വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള ഫ്രാൻസിസ്ക്കൻ വൈദികൻ ഫ്രൻച്ചേസ്ക്കൊ പാത്തൊൺ (Francesco Patton).

വിശുദ്ധ നാട്ടിലെ സമിതികളടെ ഒരു സമ്മേളനത്തിനായി റോമിലെത്തിയ അദ്ദേഹം വത്തിക്കാൻ റേഡിയോയുടെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ്, ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന് സാധാരാണ ജനങ്ങൾ ഇരകളായിത്തീരുന്ന അപകടാവസ്ഥയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്.

വംശ-മത-വൈക്തികാവസ്ഥഭേദമന്യേ മനുഷ്യവ്യക്തിയുടെ ഔന്നത്യം ആദരിക്കുകയെന്നതിലേക്കുള്ള ഒരു തിരിച്ചുപോക്ക് ആവശ്യമാണെന്ന് വൈദികൻ പാത്തൊൺ പ്രസ്താവിച്ചു.മനുഷ്യവിരുദ്ധവും ഭീകരവാദപരവുമായ സിദ്ധാന്തങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ഗാസമുനമ്പിൽ ക്രൈസ്തവസമൂഹത്തിൻറെ ജീവിതം ദുരിതപൂർണ്ണമാണെന്ന് വേദനയോടെ വെളിപ്പെടുത്തുകയും ക്രൈസ്തവ സമൂഹത്തിലെ അംഗസംഖ്യ കുത്തനെ താഴ്ന്നിരിക്കയാണെന്ന വസ്തുത അനുസ്മരിക്കുകയും ചെയ്തു.

ഗാസയിൽ ആശുപത്രികൾ വരെ ബോംബാക്രമണത്തിന് വിധേയമായിരിക്കയാണ്. ഇസ്രായേൽ സേനയും ഹമാസും തമ്മിൽ ഉഗ്രപോരാട്ടം തുടരുന്ന വടക്കൻ ഗാസയിൽ ഒരാശുപത്രിയും പ്രവർത്തിക്കുന്നില്ല എന്ന വാർത്തായണ് വരുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2023, 17:45