തിരയുക

കർദ്ദിനാൾ ആൽബെർട്ട് മാൽക്കം രഞ്ജിത്ത് പത്തബെന്തിജെ, ശ്രീലങ്കയിലെ കൊളൊംബൊ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ആൽബെർട്ട് മാൽക്കം രഞ്ജിത്ത് പത്തബെന്തിജെ, ശ്രീലങ്കയിലെ കൊളൊംബൊ അതിരൂപതയുടെ അദ്ധ്യക്ഷൻ   (Copyright: Aid to the Church in Need)

ശ്രീലങ്കയിൽ നീതിയും പ്രജാധിപത്യവും അപകടസന്ധിയിൽ, കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് !

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൊളൊംബൊ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ആൽബെർട്ട് മാൽക്കം രഞ്ജിത്ത് സംസാരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ സഭ ജനങ്ങളുടെ പക്ഷം ചേർന്ന് വിശ്വാസത്തോടുകൂടി പൊതുനന്മോന്മുഖമായി പ്രവർത്തിക്കുകയും സുവിശേഷസത്യത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നുവെന്ന് അന്നാട്ടിലെ കൊളൊംബൊ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ആൽബെർട്ട് മാൽക്കം രഞ്ജിത്ത് പത്തബെന്തിജെ.

 

ശ്രീലങ്കയിലെ മെത്രാന്മാർ ഈ ദിനങ്ങളിൽ വത്തിക്കാനിൽ ആദ് ലിമിന സന്ദർശത്തിന് എത്തിയ അവസരത്തിൽ ഫീദെസ് വാർത്താവിതരണ ഏജൻസിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഏതാനും വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ഗുരുതരമായി തുടരുകയാണെന്ന് കർദ്ദിനാൾ മാർക്കം രഞ്ജിത്ത് വെളിപ്പെടുത്തി.

ഭരണനേതൃത്വം വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കടിഞ്ഞാണിടാൻ ശ്രമിക്കുകയാണെന്നും അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കുന്നതിന് പരസ്പരം സഹായിക്കുകയാണെന്നും ജനങ്ങളുടെ അസംതൃപ്തിയെ നേരിടുന്നതിന് ഭരണാധികാരികൾ സാമൂഹ്യ നിയന്ത്രണം കടുപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദഹം കുറ്റപ്പെടുത്തുന്നു.

രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവരെന്നു സംശയിക്കപ്പെടുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് അധികാരം നല്കുന്ന ഭീകരപ്രവർത്തന വിരുദ്ധ നിയമം രാഷ്ട്രീയവിമതരെയും വിമർശകരെയും തടവിലാക്കുന്നതിന് ദുരുപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും വ്യക്തമാക്കുന്ന കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ഇത് നീതിക്കും പ്രജാധിപത്യത്തിനും യഥാർത്ഥ അപകടമാണെന്ന് മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2023, 17:20