തിരയുക

ഫ്രാൻസിസ് സമ്പദ്‌വ്യവസ്ഥയുടെ സമ്മേളനം അസീസിയിൽ വച്ചു നടന്നപ്പോൾ ഫ്രാൻസിസ് സമ്പദ്‌വ്യവസ്ഥയുടെ സമ്മേളനം അസീസിയിൽ വച്ചു നടന്നപ്പോൾ   (ANSA)

പ്രതീക്ഷ: ഫ്രാൻസിസ് അസ്സീസിയുടെ സമ്പദ്‌വ്യവസ്ഥ പങ്കുവച്ച് യുവജനങ്ങൾ

ഫ്രാൻസിസ് അസ്സീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ സമ്പദ്‌വ്യവസ്ഥയ്ക്ക് യുവതലമുറയുടെ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ ആഗമനകാലത്തിലെ നാല് വ്യാഴാഴ്ചകളിൽ ഓൺലൈൻ സംഗമം നടത്തുന്നു

ഫാ.ജിനു ജേക്കബ്, സി.ഡെനിൻ ചിരിയങ്കണ്ടത്ത് JMJ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക താല്പര്യപ്രകാരം ആരംഭിച്ച ഫ്രാൻസിസ് അസ്സീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ സമ്പദ്‌വ്യവസ്ഥയ്ക്ക്  യുവതലമുറയുടെ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ ആഗമനകാലത്തിലെ നാല് വ്യാഴാഴ്ചകളിൽ ഓൺലൈൻ സംഗമം നടത്തുന്നു.സമാധാനത്തിന്റെയും , സൗഹൃദത്തിന്റെയും ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇത് പ്രദാനം ചെയ്യുന്നത്.

ഈ സമ്പദ്‌വ്യവസ്ഥയിൽ സാമ്പത്തിക വിദഗ്ധരും സംരംഭകരും ആകുക എന്നതിനർത്ഥം സമാധാന കാംക്ഷികളായ  സ്ത്രീകളും പുരുഷന്മാരും ആയിരിക്കുക എന്നാണ് , ഫ്രാൻസിസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞത്.ലോകമെമ്പാടുമുള്ള യുവ സാമ്പത്തിക വിദഗ്ധരും സംരംഭകരും അനേകം  പ്രവർത്തനങ്ങളിലും പ്രോജക്റ്റുകളിലും ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ആഗമനകാലത്തിലെ നാലു ആഴ്ചകൾ പ്രതീക്ഷകൾ നൽകുന്ന സമ്മേളനത്തിനായി മാറ്റിവച്ചിരിക്കുന്നത്.

ഒരു പുതിയ ലോകത്തെപ്പറ്റി  പ്രതീക്ഷിക്കാനും സ്വപ്നം കാണാനും പ്രതിജ്ഞാബദ്ധമാക്കാനുമുള്ള ആഴത്തിലുള്ള അർത്ഥവും, പരിശ്രമങ്ങളും വീണ്ടും കണ്ടെത്തുന്നതിനുള്ള ഒരു കൂട്ടായപരിശ്രമമാണ് ഈ സമ്മേളനങ്ങൾ ലക്‌ഷ്യം വയ്ക്കുന്നത്.ഈ നാലു സമ്മേളനങ്ങൾക്കും ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയിരുന്നുകൊണ്ട് വിവിധ ഭാഷകളിൽ പങ്കെടുക്കുവാൻ സാധിക്കും.കൂടുതൽ വിവരങ്ങൾക്ക് www.francescoeconomy.org എന്ന വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2023, 12:56