തിരയുക

മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച  

ആണവായുധ ഉന്മൂലനം ധാർമ്മികമായ അനിവാര്യത: മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച

ഐക്യരാഷ്ട്ര സഭയുടെ ആണവായുധ നിരോധന ഉടമ്പടിയിലെ കക്ഷികളുടെ രണ്ടാമത് സമ്മേളനത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ആണവായുധങ്ങളുടെ വിനാശകരമായ മാനുഷിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടി ഐക്യരാഷ്ട്ര സഭയുടെ ആണവായുധ നിരോധന ഉടമ്പടിയിലെ കക്ഷികളുടെ രണ്ടാമത് സമ്മേളനത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി.

തന്റെ പ്രസ്താവനയിൽ ഫ്രാൻസിസ് പാപ്പായുടെ സമാധാനാഭ്യർത്ഥനകളും മോൺസിഞ്ഞോർ ചൂണ്ടിക്കാട്ടി.ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിന്റെ ആത്യന്തിക ലക്ഷ്യം  ധാർമ്മികവും മാനുഷികവുമായ അനിവാര്യതയാണെന്നു അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഉടമ്പടിയിൽ വ്യവസ്ഥകൾ അന്വർത്ഥമാകണമെങ്കിൽ നിരായുധീകരണത്തിന്റെ നൈതികത ആവശ്യമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.സാഹോദര്യത്തിലും ഐക്യദാർഢ്യത്തിലും അധിഷ്‌ഠിതമായ സമാധാനമാണ് ഇന്ന് ലോകം കാംക്ഷിക്കുന്നതെന്നും മോൺസിഞ്ഞോർ കാച്ച പറഞ്ഞു.

ആണവായുധങ്ങളുടെ ഉപയോഗവും പരീക്ഷണവും ബാധിച്ച സമൂഹങ്ങൾക്ക് സമഗ്രവികസനത്തിന്റെ പാതയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മകമായ ബാധ്യതകളും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആണവായുധങ്ങളുടെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സമീപകാല ശാസ്ത്ര കണ്ടെത്തലുകളും അദ്ദേഹം അംഗങ്ങളുടെ മുൻപിൽ അവതരിപ്പിച്ചു.1945 ഓഗസ്റ്റിൽ സംഭവിച്ചതിന്റെ ഭയാനകതയ്ക്കും, കഷ്ടപ്പാടുകൾക്കും തുടർന്നുള്ള തലമുറകൾക്ക് സാക്ഷ്യം വഹിക്കുന്ന ദുരിതവും മോൺസിഞ്ഞോർ കാച്ച എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2023, 11:53