തിരയുക

വിശുദ്ധ നഗരം ജറുസലേം, ഒലിവു മലയിൽ നിന്നുള്ള ഒരു വീക്ഷണം. വിശുദ്ധ നഗരം ജറുസലേം, ഒലിവു മലയിൽ നിന്നുള്ള ഒരു വീക്ഷണം.   (AFP or licensors)

വിശുദ്ധ നാട്ടിലെ ജനങ്ങൾക്കുവേണ്ടി സഹായാഭ്യർത്ഥന!

വിശുദ്ധനാട്ടിലെ ക്രൈസ്തവസാന്നിദ്ധ്യം നിലനിറുത്തുന്നതിനും അതിനൊരു ഭാവി പ്രദാനം ചെയ്യുന്നതിനുമുള്ള യത്നത്തിന് സഹായമേകണമെന്ന് വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള സംഘം, “കുസ്തോദിയ തേറെ സാംക്തെ” (Custodia TerrŒ SanctŒ). ധനസമാഹരണ സംരംഭത്തിന് തുടക്കമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധനാട്ടിലെ ക്രൈസ്തവ സമൂഹത്തിന് സഹായമേകുന്നതിന് ധനസമാഹരണം നടത്താൻ വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള സംഘം, അഥവാ, “കുസ്തോദിയ തേറെ സാംക്തെ” (Custodia TerrŒ SanctŒ) തീരുമാനിച്ചിരിക്കുന്നു.

വിശുദ്ധനാട്ടിൽ ഇപ്പോൾ സംജാതമായിരിക്കുന്ന ആപത്ക്കരമായ അവസ്ഥയിൽ സ്ഥലനിവാസികളോടു ചേർന്നു നില്ക്കേണ്ടത് അടിയന്തിരമായിരിക്കുന്നവെന്നും തീർത്ഥാടകരുടെ അഭാവം അവിടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചിരിക്കുന്നതിനാൽ ദൈനദിനജീവിതം ദുസ്സഹമായിത്തീർന്നിരിക്കയാണെന്നും ഈ സംരക്ഷണ സംഘം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

വിശുദ്ധനാട്ടിലെ വളരെ ചെറുതായ ക്രൈസ്തവസാന്നിദ്ധ്യം നിലനിറുത്തുന്നതിനും അതിനൊരു ഭാവി പ്രദാനം ചെയ്യുന്നതിനുമുള്ള തങ്ങളുടെ യത്നത്തിന് സഹായമേകുന്നത് തുടരാൻ വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള സംഘം പത്രക്കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2023, 17:31