തിരയുക

പലസ്തീനികൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുകയും ഗാസയ്ക്ക്ക്  സമീപം തെക്കോട്ട് നീങ്ങുകയും ചെയ്യുന്നു. പലസ്തീനികൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുകയും ഗാസയ്ക്ക്ക് സമീപം തെക്കോട്ട് നീങ്ങുകയും ചെയ്യുന്നു. 

ഗാസയിൽ വെടിനിർത്തൽ തുടരുന്നു

ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ നാലു ദിവസത്തേക്ക് നിശ്ചയിച്ച താൽക്കാലിക വെടിനിർത്തൽ തുടരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിനും വളരെ നിർണ്ണയകമായ മാനുഷിക സഹായം എത്തിക്കുന്നതിനും ഉൾപ്പെടെയുള്ളവയ്ക്ക് ശത്രുതയുടെ ഇടയിലെ ഈ വെടിനിർത്തൽ കാരണമായി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചയുടെ ഭാഗമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. കൂടാതെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇസ്രായേൽ ജയിലുകളിൽ നിന്ന് 78 പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചിരുന്നു. ഞായറാഴ്ചയും ഒരു കൂട്ടം ബന്ധികളെ മോചിപ്പിക്കുമെന്ന പ്രതീക്ഷയും ഫലമണിഞ്ഞു.

ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ സുരക്ഷിതമാക്കാ൯ ഗാസ നിവാസികൾക്ക് പോരാട്ടത്തിന്റെ സമയത്തെ  ഈ താൽക്കാലിക വെടിനിർത്തൽ സഹായമായി. ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, റഷ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് 175 ടൺ സഹായവുമായി അഞ്ച് വിമാനങ്ങൾ ശനിയാഴ്ച ഈജിപ്തിൽ എത്തി.

കുറഞ്ഞത് 1.5 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും പകർച്ചവ്യാധികൾ, വയറിളക്കം, ചർമ്മ വീക്കം, പേൻ, ചൊറിച്ചിൽ തുടങ്ങിയ ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ആസന്നമായ ഭീഷണി നേരിടുകയും ചെയ്യുന്ന ഗാസയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ഗാസയിലെ ജനസംഖ്യയുടെ 75 ശതമാനത്തിലധികം പേർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. മേഖലയിലെ മധ്യ, തെക്കൻ ഭാഗങ്ങളിലെ 99 കേന്ദ്രങ്ങളിലായി ഏകദേശം 890,000 ആളുകളാണ് താമസിക്കുന്നത്.

മറ്റൊരു സംഭവത്തിൽ, തെക്കൻ ലെബനീസ് ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ വെടിവയ്പിൽ തങ്ങളുടെ പട്രോളിംഗ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് നേരെ ആക്രമണമുണ്ടായതായി ലെബനനിലുള്ള ഐക്യ രാഷ്ട്രസഭയുടെ ഇടക്കാല സേന റിപ്പോർട്ട് ചെയ്തു. സമാധാന സേനയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും, ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 ഓളം പേർ കൊല്ലപ്പെടുകയും 230 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. മേഖലയിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ നിലവിലെ പോരാട്ട വിരാമം നയതന്ത്ര ശ്രമങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നിർണ്ണായകമായ വാതിൽ തുറക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2023, 14:03