തിരയുക

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയവരുടെ പ്രിയപ്പെട്ടവർ (ഫയൽ ചിത്രം). നൈജീരിയയിൽ തട്ടിക്കൊണ്ടുപോയവരുടെ പ്രിയപ്പെട്ടവർ (ഫയൽ ചിത്രം).  (AFP or licensors)

നൈജീരിയ - തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകൾ, സെമിനാരിയൻ, ഡ്രൈവർ എന്നിവരെ മോചിപ്പിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ തട്ടിക്കൊണ്ടുപോയ തങ്ങളുടെ മൂന്ന് സഹോദരിമാരും സെമിനാരി വിദ്യാർത്ഥിയും അവരുടെ ഡ്രൈവറും മോചിതരായ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് മിഷണറി ഡോട്ടേഴ്സ് ഓഫ് മാറ്റർ സഭാ ജനറൽ വികാരി സിസ്റ്റർ ഗ്ലോറിയ നന്നബുച്ചി പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സഹോദരിമാരിൽ ഒരാളുടെ മാതാവിന്റെ  ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എംബാനോയിലേക്ക് പോകുന്നതിനിടെയാണ് ഒക്ടോബർ 5ന് മൂന്ന് സഹോദരിമാരെയും ഒരു സെമിനാരി വിദ്യാർത്ഥിയെയും അവരുടെ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയത്. 

തട്ടിക്കൊണ്ടുപോയവരെ ഒക്ടോബർ 14 ന് വിട്ടയച്ചതായി സിസ്റ്റർ ഗ്ലോറിയ വ്യക്തമാക്കി. മോചിതരായ സഹോദരിമാരായ റോസ്മേരി എജിയോവോകോഗെരെ ഒസിയോഹെമു, ജോസഫൈൻ മേരി ചിൻയെക്വോ എന്നിവർ മിഷനറി ഡോട്ടേഴ്സ് ഓഫ് മതെർ എക്ളേസിയ സഭാംഗങ്ങളാണ്.

നൈജീരിയയിൽ പുരോഹിതരെയും മതനേതാക്കളെയും തട്ടിക്കൊണ്ടുപോകുന്നത് വളരെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണ്. ഇത് വിദേശികൾ, ബിസിനസുകാർ, രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, പരമ്പരാഗത ഭരണാധികാരികൾ എന്നിവരെ ലക്ഷ്യമിട്ടുള്ള വിശാല തട്ടിക്കൊണ്ടുപോകൽ പ്രതിഭാസത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികളുൾപ്പെടെയുള്ള സാധാരണ പൗരന്മാർവരെ പലപ്പോഴും കൂട്ട തട്ടിക്കൊണ്ടുപോകലുകളുടെ ഇരകളാണ്. ഇത് " വ്യവസായ" മായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നൈജീരിയയിൽ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2023, 14:17