തിരയുക

എത്യോപ്യയിൽ ബഹുമാനപെട്ട സഹോദരിമാർ പ്രേഷിതപ്രവർത്തനത്തിൽ എത്യോപ്യയിൽ ബഹുമാനപെട്ട സഹോദരിമാർ പ്രേഷിതപ്രവർത്തനത്തിൽ   (Foto Giovanni Culmone GSF)

എത്യോപ്യയിൽ സംഘർഷങ്ങൾക്കിടയിലും ക്രിസ്ത്യൻ ദൗത്യം തുടരുന്നു

വംശീയ സംഘർഷങ്ങളും, പട്ടിണിയും വരൾച്ചയും പിടിമുറുക്കിയ എത്യോപ്യയിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് ക്രിസ്ത്യൻ മിഷനറിമാർ ചെയ്യുന്ന അതുല്യമായ സേവനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

എത്യോപ്യയിൽ  സെപ്റ്റംബറിൽ ആഘോഷിച്ച  പുതുവർഷത്തിന്റെ സന്തോഷം വംശീയ സംഘർഷങ്ങളും, പട്ടിണിയും വരൾച്ചയും മൂലം നിറം കെട്ടുപോകുന്ന അവസരത്തിലും ക്രിസ്ത്യൻ മിഷനറിമാർ ചെയ്യുന്ന അതുല്യമായ സേവനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നു. തുടർച്ചയായി പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥകൾ സാധാരണ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങളിൽനിന്നും ജനകളെ കൈപിടിച്ച് നടത്തുവാൻ, സാമൂഹ്യ-കാർഷികമേഖലകളിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്.

നിരവധി സാധാരണക്കാരും,സന്നദ്ധപ്രവർത്തകരും മിഷനറിമാർക്കൊപ്പം സേവനങ്ങളിൽ ഏർപ്പെടുന്നു.കാർഷികമേഖലകളിൽ നൂതന പരീക്ഷണങ്ങൾ നടത്തുവാനും ക്രിസ്ത്യൻ മിഷനറിമാർ മുൻകൈയെടുക്കുന്നുണ്ട്.

ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ,പ്രത്യേകമായും ന്യൂറോ സൈക്യാട്രിക് രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി ആളുകളുടെ പരിചരണത്തിനും സഹായത്തിനുമായി ഉദ്ദേശിച്ചുള്ള ബെയ്‌ലിലെ 'അരാരാ' ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2023, 14:34