തിരയുക

ബുർക്കിനോ ഫാസോയിലെ ജനങ്ങൾ ബുർക്കിനോ ഫാസോയിലെ ജനങ്ങൾ   (AFP or licensors)

വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ട് ബുർക്കിനോ ഫാസോയിലെ കുട്ടികൾ

തുടർച്ചയായ അക്രമങ്ങളും, അരക്ഷിതാവസ്ഥയും മൂലം ഏകദേശം പത്തു ലക്ഷത്തോളം കുട്ടികളാണ് ബുർക്കിനോ ഫാസോയിൽ സ്‌കൂളുകളിൽ പോകാൻ സാധിക്കാതെ വീടുകളിലും താത്ക്കാലിക അഭയകേന്ദ്രങ്ങളിലും കഴിയുന്നത്

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

2023-2024 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ,  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമവും അരക്ഷിതാവസ്ഥയും കാരണംഏകദേശം 6000 ഓളം സ്‌കൂളുകളാണ് പ്രവർത്തനരഹിതമായി അടഞ്ഞുകിടക്കുന്നത്. തത്ഫലമായി ഏകദേശം പത്തു ലക്ഷത്തോളം കുട്ടികൾ വിദ്യാഭ്യാസം നേടാൻ സാധിക്കാതെ വീടുകളിലും താത്കാലിക അഭയകേന്ദ്രങ്ങളിലും കഴിയുന്നു.

2023-ൽ, സംഘർഷം ബാധിച്ച 3.2 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ ഏകദേശം 5.5 ദശലക്ഷം ആളുകൾക്ക് ബുർക്കിന ഫാസോയിൽ മാനുഷികസഹായം ആവശ്യമാണെന്ന് യൂണിസെഫ് സംഘടന വിലയിരുത്തുന്നു. 52,000-ത്തിലധികം ആളുകൾക്ക് താൽക്കാലിക അഭയകേന്ദ്രങ്ങളായി ഏകദേശം 230 സ്‌കൂളുകൾ ഉപയോഗിക്കുന്നതിനാലും ഈ പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനും സമാധാനത്തിലും സുരക്ഷിതത്വത്തിലും കുട്ടികളുടെ  സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും, വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ യൂണിസെഫ് ഏകോപിപ്പിക്കുന്നുണ്ട്.കുട്ടികളെ തിരികെ സ്‌കൂളുകളിലേക്ക് എത്തിക്കുവാൻ ആവശ്യമായ ബോധവത്ക്കരണം മാതാപിതാക്കൾക്ക് നൽകുവാനും സംഘടന ശ്രദ്ധിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2023, 14:12