തിരയുക

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിന് ശേഷം. അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിന് ശേഷം.  (ANSA)

അഫ്ഗാനിസ്ഥാ൯ : ഭൂകമ്പം ബാധിച്ച 96,000 കുട്ടികളെ സഹായിക്കാ൯ ഇരുപത് ദശലക്ഷം ഡോളർ ആവശ്യമെന്ന് യുണിസെഫ്

അഫ്ഗാനിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭൂകമ്പത്തിന്റെ ഇരകളിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. സിന്ദാ ജാൻ ജില്ലയിൽ മാത്രം 11,500 ലധികം ആളുകളുടെ വീടുകൾ പൂർണ്ണമായും തകർന്നുവെന്ന് ഒക്ടോബർ 13 ആം തിയതി യുണിസെഫ് വെളിപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വെറും അഞ്ച് ദിവസത്തിനുള്ളിൽ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ പ്രദേശത്തെ പിടിച്ചുകുലുക്കുകയും ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തതോടെ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ രക്ഷിക്കാനുള്ള സഹായം അടിയന്തിരമായി ആവശ്യമാണ്. 20 ദശലക്ഷം ഡോളറിന്റെ പ്രാരംഭ ധനസഹായത്തിനായി യുണിസെഫ്  അഭ്യർത്ഥിച്ചു. അതിൽ ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ എന്നിവർക്ക് നഗര ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും മൊബൈൽ ഹെൽത്ത് ടീമുകൾ വഴിയും പ്രഥമശുശ്രൂഷ, അടിയന്തര, ട്രോമ കെയർ നൽകുക, കേടായതോ നശിപ്പിക്കപ്പെട്ടതോ ആയ ജലവ്യവസ്ഥകളാൽ വഷളാകുന്ന കടുത്ത വയറിളക്കം തടയുന്നതിനോ പ്രതികരിക്കുന്നതിനോ ഓറൽ റീഹൈഡ്രേഷൻ പോയിന്റുകൾ നൽകുക,

സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജല, ശുചിത്വ സൗകര്യങ്ങളുടെ പുനരധിവാസം, പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികളുടെ നിരീക്ഷണവും ചികിത്സ, സോപ്പ് ബാറുകൾ, മറ്റ് വ്യക്തിഗത ശുചിത്വ വസ്തുക്കൾ എന്നിവ അടങ്ങിയ കുടുംബ ശുചിത്വ കിറ്റുകൾ നൽകുക,. ഹെറാത്ത് പ്രവിശ്യയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയായ സിന്ദാ ജനിലെ 1,400 കുടുംബങ്ങൾക്ക് ധനസഹായം എന്നിവ ഉൾപ്പെടുന്നു. കൂടാതെ ശിശുസൗഹൃദ ഇടങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സാമൂഹിക പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെയും മാനസികാഘാതം അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മനഃശാസ്ത്രപരമായ പിന്തുണയും യുണിസെഫിന്റെ അഭ്യർത്ഥനയിൽ സൂചിപ്പിച്ചിട്ടുണ്ട്.  ശൈത്യകാലം അടുക്കുകയും താപനില തണുത്തുറയുന്നതിനേക്കാൾ വളരെ കുറയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ, വരും മാസങ്ങളിൽ കുട്ടികളുടെ ക്ഷേമത്തെക്കുറിച്ച് യുണിസെഫ് വളരെയധികം ആശങ്കയിലാണ്.

ഭൂകമ്പത്തിന് മുമ്പുതന്നെ, സംഘർഷം, അരക്ഷിതാവസ്ഥ, കുടിയേറ്റം, വരൾച്ച, കുടിയൊഴിപ്പിക്കൽ, ദാരിദ്ര്യം എന്നിവയുടെ പ്രത്യാഘാതങ്ങൾ കുട്ടികൾ അനുഭവിച്ചിരുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യുണിസെഫ് പ്രതിനിധി റുഷ്നാൻ മുർത്താസ പറഞ്ഞു. ഈ അപര്യാപ്തതകൾ ഇപ്പോൾ അതിരുകടന്നിരിക്കുന്നുവെന്നും, ഇത് കുട്ടികൾക്ക് അഭൂതപൂർവമായ മാനുഷിക അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിസെഫും തങ്ങളുടെ സഹപ്രവർത്തകരുമായി ആദ്യ ദിവസം മുതൽ കുട്ടികൾക്ക് ജീവൻ രക്ഷാ സഹായം നൽകി വരുന്നു. എങ്കിലും ആവശ്യമുള്ള കുട്ടികൾക്ക് ആരോഗ്യ സംരക്ഷണം, ശുദ്ധമായ വെള്ളം എന്നിവ എത്തിക്കാൻ  അവർക്ക് അധിക പിന്തുണ ആവശ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2023, 15:19