തിരയുക

അന്തരീക്ഷ മലിനീകരണം ഒരു ദൃശ്യം അന്തരീക്ഷ മലിനീകരണം ഒരു ദൃശ്യം  (AFP or licensors)

യൂണിസെഫ്: അന്തരീക്ഷ മലിനീകരണം കുഞ്ഞുങ്ങളുടെ ഘാതകനാകുന്നു !

കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അന്തരീക്ഷ മലിനീകരണം കുറയ്ക്കേണ്ടതും വിഷലിപ്തമായ വാതകം അവർ ശ്വസിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതും മൗലികമാണെന്ന് യൂണിസെഫ് പറയുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യൂറോപ്പിലും മദ്ധ്യേഷ്യയിലും അന്തരീക്ഷ മലിനീകരണം  അനുദിനം ശരാശരി പന്ത്രണ്ടിലേറെ കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി (യൂണിസെഫ്- UNICEF).

ഒരു വയസ്സിൽ താഴെ പ്രായമുള്ള 90-ലേറെ പൈതങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഓരോ വാരത്തിലും മരണയുന്നുണ്ടെന്ന് ഈ സംഘടന വ്യക്തമാക്കുന്നു.

2019-ലെ കണക്കനുസരിച്ച് 5800-ലേറെ കുട്ടികളാണ് മരണമടഞ്ഞിട്ടുള്ളതെന്നും ഇവരിൽ 85 ശതമാനവും ഒരു വയിസ്സിൽ താഴെ പ്രായമുള്ളവരാണെന്നും യൂണിസെഫ് ചൊവ്വാഴ്‌ച  (05/09/23) പുറപ്പെടുവിച്ച ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തി.

അന്തരീക്ഷമലീനികരണം കുഞ്ഞുങ്ങളുടെ ശ്വാസകോശത്തെയാണ് കൂടുതലും ബാധിക്കുന്നതെന്നും ആകയാൽ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്
അന്തരീക്ഷ മലിനീകരണം കുറയ്ക്കേണ്ടതും വിഷലിപ്തമായ വാതകം അവർ ശ്വസിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതും മൗലികമാണെന്ന് യൂണിസെഫ് പറയുന്നു.

ബാലവാടികളുടെയും വിദ്യാലയങ്ങളുടെയും പരിസരങ്ങളിൽ വായുവിൻറെ ഗുണനിലവാരം അളക്കുന്ന സംവിധാനങ്ങൾ സ്ഥാപിക്കുകയും പൊതുജനത്തെ ബോധവൽക്കരിക്കുകയും ചെയ്യാൻ യൂണിസെഫ് സർക്കാരുകളോട് ആവശ്യപ്പെടുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2023, 11:22