തിരയുക

ഗ്രീസിലെ വ്യാപകമായ വെള്ളപ്പൊക്കം. ഗ്രീസിലെ വ്യാപകമായ വെള്ളപ്പൊക്കം.  (AFP or licensors)

ഗ്രീസ്, തുർക്കി, ബുൾഗേറിയയിൽ വെള്ളപ്പൊക്കം നിരവധി പേരുടെ ജീവനെടുത്തു

തിങ്കളാഴ്ച വൈകുന്നേരം മുതൽ പെയ്ത കനത്ത മഴയും ഇടിമിന്നലും മൂലം നദികൾ കരകവിഞ്ഞൊഴുകി, പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, തീരദേശ നഗരമായ ബർഗാസിന് തെക്ക് മേഖലയിലെ പ്രവേശനം വിച്ഛേദിക്കുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗ്രീസ്,തുർക്കി,ബുൾഗേറിയ എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം മൂലം ഒരു ഡസനിലധികം ആളുകൾ മരിച്ചു. കൊടും ചൂടിന്റെ കാലഘട്ടം മേഖലയിൽ കനത്ത മഴയ്ക്ക് വഴിയൊരുക്കി.

ഗ്രീസിൽ കനത്ത കൊടുങ്കാറ്റും വ്യാപകമായ വെള്ളപ്പൊക്കവും തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി മെഡിറ്ററേനിയന് കടലിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഗ്രീസിൽ, വെള്ളപ്പൊക്കത്തിൽ ആളുകൾ അവരുടെ വീടുകളുടെയും ഗ്രാമങ്ങളുടെയും മേൽക്കൂരയിൽ വെള്ളത്തിനടിയിൽ കുടുങ്ങിയെന്ന ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നത്.

ഗ്രീസിൽ ആഴ്ചകളായി തുടരുന്ന കാട്ടുതീയെ തുടർന്നാണ് കനത്ത മഴ പെയ്യുന്നത്. കരിങ്കടൽ തീരത്ത് കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും മേഖലയിലെ റോഡുകൾ വിച്ഛേദിക്കുകയും ചെയ്തു. ഗ്രീസ്, തുർക്കി, ബുൾഗേറിയ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് പതിമൂന്നിലധികം പേർ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ശക്തമായ ഇടിമിന്നലും കനത്ത മഴയും വെള്ളപ്പൊക്കവും തുർക്കിയുടെ ചില ഭാഗങ്ങളിലും നാശം വിതച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2023, 14:23