തിരയുക

കാലാവസ്ഥാവ്യതിയാനങ്ങൾക്കെതിരെ യുവജനങ്ങൾ കാലാവസ്ഥാവ്യതിയാനങ്ങൾക്കെതിരെ യുവജനങ്ങൾ   (ANSA)

കാലാവസ്ഥാ പ്രതിസന്ധിയിൽ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കേസുമായി യുവാക്കളും, കുട്ടികളും

32 യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ആറ് യുവാക്കളും കുട്ടികളും ഉന്നയിച്ച വിപ്ലവകരമായ കാലാവസ്ഥാ കേസ് സെപ്റ്റംബർ ഇരുപത്തിയേഴിന് യൂറോപ്യൻ കോടതി ചർച്ച ചെയ്യും

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

നോർവേ, റഷ്യ, സ്വിറ്റ്‌സർലൻഡ്, തുർക്കി യു.കെ  എന്നിവയ്‌ക്കൊപ്പം 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കുമെതിരെ കാലാവസ്ഥാപ്രതിസന്ധിയിൽ ഉന്നയിച്ച വിപ്ലവകരമായ  കേസ്  സെപ്റ്റംബർ ഇരുപത്തിയേഴിന്  യൂറോപ്യൻ കോടതി ചർച്ച ചെയ്യും.

2015 ലെ പാരീസ് ഉടമ്പടി പ്രകാരം ഏറ്റെടുത്ത കാലാവസ്ഥാ പ്രതിബദ്ധതകളെ മാനിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതിനും, ആഗോളതാപനത്തിന്റെ വർദ്ധനവ് + 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താൻ മതിയായ നടപടികൾ കൈക്കൊള്ളുന്നില്ലയെന്നതിനുമാണ് ഈ രാജ്യങ്ങൾക്കെതിരെ കുട്ടികൾ കോടതിയിൽ കേസ് നൽകിയത്.11 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇപ്രകാരം 2020 സെപ്റ്റംബറിൽ കോടതിയെ സമീപിച്ചത്.

കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളോടുള്ള കുട്ടികളുടെ ഉത്കണ്ഠയും,ആശങ്കകളും ദൂരീകരിക്കുവാനും, ഭാവിയിൽ സത്വരമായ നടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുവാനും കുട്ടികളുടെ ഈ പങ്കു ഏറെ സഹായകരമാകും.ആന്ദ്രേ (15 വയസ്സ്), കാറ്ററിന (23 വയസ്സ്), ക്ലോഡിയ (24 വയസ്സ്), മരിയാന (11 വയസ്സ്), മാർട്ടിം (20 വയസ്സ്), സോഫിയ (18 വയസ്സ്) എന്നിവരാണ് കോടതിയിൽ കേസ് സമർപ്പിച്ച കുട്ടികൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2023, 15:04