തിരയുക

കാരിത്താസ് പ്രവർത്തകർ ഉപവി പ്രവർത്തനങ്ങൾ. കാരിത്താസ് പ്രവർത്തകർ ഉപവി പ്രവർത്തനങ്ങൾ.   (AFP or licensors)

അന്താരാഷ്ട്ര കാരിത്താസ്: നാഗോർണോ-കറാബാക്കിലെ മോശം സാഹചര്യത്തോടു പ്രത്യുത്തരിക്കാ൯ യൂറോപ്യൻ യൂണിയനോടും ഐക്യരാഷ്ട്രസഭയോടും ആവശ്യപ്പെട്ടു

അന്താരാഷ്ട്ര കാരിത്താസും, കാരിത്താസ് യൂറോപ്പും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് നാഗോർണോ - കറാബാക്കിൽ സാധാരണ ജനങ്ങൾക്ക് സംക്ഷണവും കൂടുതൽ മാനുഷിക സഹായവുമെത്തിക്കാൻ ആവശ്യപ്പെട്ടത്.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അർമേനിയ-അസർബൈജാൻ അതിർത്തിയിൽ ഒമ്പത് മാസത്തെ ഉപരോധവും സമീപകാല സൈനിക ഇടപെടലും കാരണം 60,000-ലധികം അർമേനിയക്കാർ ഈ മേഖലയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ട്.

കാരിത്താസ് ഇന്റർനാഷണലിസിന്റെ സെക്രട്ടറി ജനറൽ, അലിസ്റ്റർ ഡട്ടൺ, സിവിലിയന്മാർക്കെതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്നും സുരക്ഷിതമായി കടന്നുപോകാനും സഞ്ചാര സ്വാതന്ത്ര്യവും ഉൾപ്പെടെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് മാനുഷിക സഹായവും സംരക്ഷണവും ആവശ്യപ്പെട്ടു.

ഒഴിപ്പിക്കപ്പെടുന്നവരെ സഹായിക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തു കൊണ്ട് അർമേനിയൻ കാരിത്താസ്  സജീവമായി രംഗത്തുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കാനും കുടിയിറക്കപ്പെട്ടവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാനുമാവശ്യമായ സഹായം നൽകാനും എല്ലാ കക്ഷികളോടും കാരിത്താസ് ഇന്റർനാഷണലിസും കാരിത്താസ് യൂറോപ്പും ആഹ്വാനം ചെയ്തു.

നഗോർണോ-കറാബാഖിലെ ഭക്ഷണത്തിന്റെയും വിഭവങ്ങളുടെയും ദൗർലഭ്യം കണക്കിലെടുത്ത്, തടസ്സങ്ങൾ കൂടാതെ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. പ്രതിസന്ധിയോടു ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്ന പ്രാദേശിക മാനുഷിക സഹായ പ്രവർത്തകരിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യൂറോപ്യൻ യൂണിയന്റെയും, ഐക്യരാഷ്ട്ര സഭയുടെയും പിന്തുണ വർദ്ധിപ്പിക്കാനും അവർ ആവശ്യപ്പെട്ടു. അർമേനിയൻ കാരിത്താസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഗാഗിക് തരസ്യൻ, സാഹചര്യത്തിന്റെ അടിയന്തരാവസ്ഥ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2023, 13:26