തിരയുക

ഉക്രൈൻ യുദ്ധത്തിൽ തകർന്ന കെട്ടിടം ഉക്രൈൻ യുദ്ധത്തിൽ തകർന്ന കെട്ടിടം  

ഉക്രൈൻ യുദ്ധത്തിൽ വീണ്ടും ഒരു ബാലൻ കൊല്ലപ്പെട്ടു

യുക്രെയിനിൽ ചെർനിഹിവിൽ നടന്ന യുദ്ധത്തിൽ ഒരു ആറുവയസ്സുകാരൻ കൊല്ലപ്പെടുകയും 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു

ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വടക്കൻ ഉക്രെയ്നിലെ  ചെർനിഹിവിൽ ജനവാസ  പ്രദേശത്ത് ആഗസ്റ്റ് മാസം പത്തൊൻപതാം തീയതി  നടന്ന ഭീകരമായ ആക്രമണത്തിൽ ഒരു  ആറുവയസ്സുള്ള ആൺകുട്ടി കൊല്ലപ്പെടുകയും 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.ഉക്രെയ്‌നിലുടനീളം കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സമീപകാല ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്.

ഉക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ  ബോംബാക്രമണത്തിന്റെ ഫലമായി 1,700-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.ഈ ഭയാനകമായ യുദ്ധം നിമിത്തം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതും , തത്ഫലമായി  കുടുംബങ്ങളിൽ  ഉണ്ടാകുന്ന അതിരുകളില്ലാത്ത വേദനയുടെയും നേർക്കാഴ്ചയാവുകയാണ് ഉക്രൈൻ രാജ്യം.

അതിനാൽ ആക്രമണങ്ങൾ അവസാനിപ്പിച്ചുകൊണ്ട് , കുട്ടികളെ   സംരക്ഷിക്കുവാനും,  രാജ്യത്ത്  സമാധാനം പുനഃസ്ഥാപിക്കുവാനും , കുട്ടികൾക്ക് ഭാവിയിലേക്കുള്ള പ്രതീക്ഷകൾ നൽകുവാനും യൂണിസെഫ് സംഘടന അന്താരാഷ്ട്ര സംഘടനകളോട് അഭ്യർത്ഥിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2023, 12:44