തിരയുക

ബിഷപ്പ് ക്രിസ്റ്റ്യൻ കർലസ്സാരെ, ദക്ഷിണസുഡാനിലെ റുംബെക്ക് രൂപതയുടെ അദ്ധ്യക്ഷൻ ബിഷപ്പ് ക്രിസ്റ്റ്യൻ കർലസ്സാരെ, ദക്ഷിണസുഡാനിലെ റുംബെക്ക് രൂപതയുടെ അദ്ധ്യക്ഷൻ  

ദക്ഷിണ സുഡാൻ: സമാധാനത്തിന് മാറ്റത്തിനുള്ള സന്നദ്ധത അനിവാര്യം !

ദക്ഷിണസുഡാനിലെ റുംബെക്ക് രൂപതയുടെ അദ്ധ്യക്ഷൻ ബിഷപ് ക്രിസ്റ്റ്യൻ കർലസ്സാരെ വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാറ്റത്തിനും മാനസാന്തരത്തിനും മാനവാന്തസ്സ് ആദരിക്കാനും തിരിഞ്ഞു നോക്കാനും സമൂഹനിർമ്മിതിക്കും നാം പ്രാപ്തരല്ലെങ്കിൽ നമുക്ക് സമാധാനം സംസ്ഥാപിക്കാനാകില്ലെന്നും, സമാധാനം ഉണ്ടാകില്ലെന്നും ദക്ഷിണ സുഡാനിലെ റുംബെക്ക് രൂപതയുടെ മെത്രാൻ ക്രിസ്റ്റ്യൻ കർലസ്സാരെ.

ആഗസ്റ്റ് 14 മുതൽ 17 (14-17/08/23) വരെ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ  ദക്ഷിണ സുഡാനിലെ മലക്കൽ,  റുംബെക്ക് എന്നീ രൂപതകളിൽ നടത്തിയ സന്ദർശനത്തിൻറെ പശ്ചാത്തലത്തിൽ വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

നീണ്ടകാല സംഘർഷങ്ങളും ആക്രമണങ്ങളും ഏല്പിച്ചിരിക്കുന്ന കനത്ത ആഘാതത്തിൻറെ ഫലമായ ഭീതി രൂഢമൂലമായിരിക്കുന്ന ഒരു നാടാണ് സുഡാനെന്നും ആകയാൽ സംഭാഷണത്തെക്കുറിച്ചു പരാമർശിക്കുമ്പോൾ അവിടെ വേണ്ടത് എല്ലാ നിഷേധാത്മക പ്രശ്നങ്ങളും അനീതിയും അക്രമവും ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള സംസാരമാണെന്ന് ബിഷപ്പ് ക്രിസ്റ്റ്യൻ പറയുന്നു.

ഐക്യദാർഢ്യം, മാപ്പുനല്കൽ, മാറ്റത്തിനുള്ള സന്നദ്ധത എന്നിവ ഇന്ന് അനിവാര്യമാണെന്നും സംഭാഷണം എന്ന പദത്തോട് ചേർത്തു വയ്ക്കേണ്ടതാണ് വാക്കിൽ നിന്നു പ്രവർത്തിയിലേക്കു കടക്കുന്നതിനുള്ള ‘പരിശ്രമം’, ‘സംഘാതാത്മകത’ എന്നീ വാക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2023, 11:20