തിരയുക

സാന്ത് എജിദിയോ സമൂഹത്തോടൊപ്പം ഫ്രാൻസിസ് പാപ്പാ സാന്ത് എജിദിയോ സമൂഹത്തോടൊപ്പം ഫ്രാൻസിസ് പാപ്പാ   (Vatican Media)

'മൂന്നു കൂടാര പദ്ധതി'യുമായി സാന്ത് എജിദിയോ സമൂഹം

കത്തോലിക്കാസഭയിൽ സാമൂഹിക ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാന്ത് എജിദിയോ സമൂഹം, "ഭക്ഷണം,വിദ്യാഭ്യാസം,പ്രാർത്ഥന" എന്നീ 'മൂന്നുകൂടാരം' പദ്ധതിക്ക് സൈപ്രസിലെ പൗർനാരാ അഭയാർത്ഥി ക്യാംപിൽ തുടക്കം കുറിച്ചു

ഫാ.ജിനു തെക്കേത്തലക്കൽ,വത്തിക്കാൻ സിറ്റി

"ഭക്ഷണം,വിദ്യാഭ്യാസം,പ്രാർത്ഥന" എന്നീ മൂന്നു പ്രധാനപ്പെട്ട കാര്യമാണ് ഉൾക്കൊള്ളിച്ചുകൊണ്ട് മനുഷ്യജീവിതത്തിന് സംരക്ഷണമൊരുക്കുവാനും, അർത്ഥം കണ്ടെത്തുവാനും സാധിക്കുമാറ് മൂന്നു കൂടാരം പദ്ധതിക്ക് സൈപ്രസിലെ പൗർനാരാ അഭയാർത്ഥി ക്യാംപിൽ കത്തോലിക്കാസഭയുടെ   സാമൂഹിക ഉപവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാന്ത് എജിദിയോ സമൂഹം തുടക്കം കുറിച്ചു.

യുദ്ധങ്ങളാലും,മറ്റു ഭീഷണികളാലും സ്വന്തം ഭവനവും നാടും ഉപേക്ഷിച്ചു അഭയാർഥികളായി എത്തുന്ന ആളുകളിൽ ഭൂരിഭാഗം പേരും  വിഷാദരോഗങ്ങൾക്കും, മറ്റു തീവ്രമായ മാനസിക അസ്വസ്ഥതകൾക്കും അടിമകളാകുന്ന സാഹചര്യത്തിലാണ് സമഗ്രമായ മനുഷ്യാരോഗ്യത്തിന് ഉതകുന്ന മൂന്ന് ഘടകങ്ങളായ  "ഭക്ഷണം,വിദ്യാഭ്യാസം,പ്രാർത്ഥന" എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മൂന്നുകൂടാരം പദ്ധതിക്ക് സമൂഹം തുടക്കം കുറിച്ചിരിക്കുന്നത്.

ചിൽഡ്രൻസ് ക്ലബ്ബ്, റസ്റ്റോറന്റ്, നീന്തൽക്കുളം, സൗജന്യ ഇംഗ്ലീഷ് കോഴ്‌സുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന സൈപ്രസിലെ  അഭയാർഥിക്യാമ്പുകളെ റിസോർട്ട് എന്ന് പോലും തമാശയായി മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നു.അതിജീവനത്തിന്റെ ഭാഷയായ ഇംഗ്ലീഷ് പഠനത്തിനായി  അൻപതോളം വിദ്യാർത്ഥികളാണുള്ളത്.

സൗഹൃദത്തിന്റെ കൂടാരങ്ങളിൽ എല്ലാവർക്കും മാന്യമായ ഒരു വ്യക്തിജീവിതം കണ്ടെത്തുവാനും ഈ അഭയാർത്ഥികേന്ദ്രങ്ങൾ ആളുകൾക്ക് സഹായമാകുന്നു. അഭയാർത്ഥികളായി കാമറൂൺ, കോംഗോ, സിറിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ നിന്നും എത്തിയ ചെറുപ്പക്കാരായ ആളുകൾ പിന്നീട് സാന്ത് എജിദിയോ പ്രവർത്തകർക്കൊപ്പം ചേർന്ന് സന്നദ്ധപ്രവർത്തനങ്ങളിൽ സഹായിക്കുന്നതും ഏറെ പ്രതീക്ഷ നല്കുന്നു.

സൈപ്രസിലെ അഭയാർത്ഥികേന്ദ്രങ്ങളിൽ ഏകദേശം ആയിരത്തിലധികം പ്രായപൂർത്തിയാകാത്ത കൂട്ടികളുണ്ട്.ഇവർക്കൊപ്പം സന്നദ്ധ പ്രവർത്തകരായ ആളുകൾ നടത്തുന്ന വിനോദയാത്രകളും, കളികളും  മാനസികമായ പിരിമുറുക്കങ്ങൾ ഏറെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

പ്രാർത്ഥനയുടെ നിമിഷങ്ങളിലും എല്ലാവരും തന്നെ സന്നിഹിതരാവുകയും, തീക്ഷ്ണതയോടെ പങ്കെടുക്കുകയും ചെയ്യുന്നതും കൂടാരപദ്ധതിയുടെ വിജയമായി വിലയിരുത്തപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2023, 12:47