തിരയുക

ഭീകരവാദികൾ മനുഷ്യക്കടത്ത്  നടത്തുന്ന ബുർക്കിനോ ഫാസോയിൽ സേവനം ചെയ്യുന്ന വിദേശികളായ സഹോദരങ്ങൾ ഭീകരവാദികൾ മനുഷ്യക്കടത്ത് നടത്തുന്ന ബുർക്കിനോ ഫാസോയിൽ സേവനം ചെയ്യുന്ന വിദേശികളായ സഹോദരങ്ങൾ  

അല്ലേലൂയ! യൂലിയൻ ഗെർഗൂത്ത് മോചിതനായി

വടക്കൻ ബുർക്കിന ഫാസോയിലെ ഒരു മാംഗനീസ് ഖനിയിലെ സുരക്ഷാ ഏജന്റായ യൂലിയൻ ഗെർഗട്ടിനെ 2015 ലാണ് ഇസ്ലാമിക് മഗ്രിബിലെ അൽ-ക്വൊയ്‌ദയുടെ അൽ-മൗറാബിറ്റൂൺ ഭീകരസംഘം തട്ടിക്കൊണ്ടുപോയത്

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

2015 മുതൽ സഹേലിൽ ബന്ദിയാക്കപ്പെട്ട റൊമാനിയൻ പൗരനായ  യൂലിയൻ ഗെർഗട്ടിനെ മോചിപ്പിച്ച് സ്വന്തം രാജ്യത്ത് തിരിച്ചെത്തിച്ചു.വടക്കൻ ബുർക്കിന ഫാസോയിലെ ഒരു മാംഗനീസ് ഖനിയിലെ സുരക്ഷാ ഏജന്റായിരുന്നു  യൂലിയൻ ഗെർഗട്ട്. യൂലിയന്റെ മോചനത്തിനായി വർഷങ്ങളായി നിരവധി പേരാണ് കാത്തിരുന്നത്.

രണ്ട് വർഷത്തോളം സഹേലിൽ ജിഹാദിസ്റ്റുകൾ ബന്ദിയാക്കിയ സൊസൈറ്റി ഫോർ ആഫ്രിക്കൻ മിഷൻസിലെ പുരോഹിതനായ ഫാദർ പിയർ ലൂയിജി മക്കല്ലി യൂലിയന്റെ വിമോചന വാർത്ത ശ്രവിച്ചതിനു പിന്നാലെ പ്രതികരിച്ചത്, "വിമോചനത്തിന്റെ മഹത്തായ വാർത്ത;അല്ലേലൂയാ" എന്നായിരുന്നു.കഴിഞ്ഞ എട്ട് വർഷങ്ങളായി താൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഫാദർ പിയർ ലൂയിജി എടുത്തു പറഞ്ഞു.

അങ്ങേയറ്റം സങ്കീർണമായ ഈ വിമോചനത്തിന് സഹായിച്ച എല്ലാവർക്കും റൊമാനിയൻ വിദേശകാര്യ മന്ത്രാലയം നന്ദി പ്രകാശിപ്പിച്ചു.എല്ലാ രാഷ്ട്രീയ-നയതന്ത്ര തലങ്ങളും  വർഷങ്ങളായി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് യൂലിയന്റെ മോചനമെന്നും വാർത്താക്കുറിപ്പിൽ എടുത്തു പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2023, 13:40