തിരയുക

ഇറ്റലിയിലേക്ക് ചെറു കപ്പൽ മാർഗം കടന്നു വരുന്ന അഭയാർത്ഥികൾ ഇറ്റലിയിലേക്ക് ചെറു കപ്പൽ മാർഗം കടന്നു വരുന്ന അഭയാർത്ഥികൾ   ( AFP or licensors AFP or licensors)

കുടിയേറ്റക്കാരുടെ കപ്പലപകടങ്ങളിൽ അടിയന്തര ശ്രദ്ധ ആവശ്യം: സാന്ത് എജിദിയോ സമൂഹം

ആഗസ്ത് മാസം മൂന്നാം തീയതി ഇറ്റലിയിലെ സിസിലിയൻ കനാലിൽ നടന്ന കപ്പലപകടത്തിൽ കുടിയേറ്റക്കാരായ നാല്പത്തിയൊന്നു പേർക്ക് ജീവൻ നഷ്ടമായി.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

യുദ്ധങ്ങളാലും മറ്റു ഭീഷണികളാലും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ സഞ്ചരിക്കുന്ന ചെറുകപ്പലുകൾ അപകടത്തിൽ പെടുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞവർഷങ്ങളിൽ നടന്ന നിരവധി അപകടങ്ങളിൽ ഏറ്റവും അവസാനത്തേത്, ആഗസ്റ്റ് മാസം മൂന്നാം തീയതി സിസിലിയൻ കനാലിൽ മൂന്ന് കുട്ടികളുൾപ്പെടെ നാല്പത്തിയൊന്നുപേരുടെ മരണത്തിനു കാരണമാക്കിയ  ബോട്ടു ദുരന്തമാണ്.

ഇത്തരം സാഹചര്യങ്ങൾ മേലിൽ ആവർത്തിക്കപ്പെടാതിരിക്കുവാൻ മെഡിറ്ററേനിയൻ രാജ്യങ്ങളോടും യൂറോപ്യൻ കമ്മീഷനോടും വേണ്ട നടപടികൾ സ്വീകരിക്കുവാൻ സാന്ത് എജിദിയോ സമൂഹം അഭ്യർത്ഥനകൾ നടത്തി.ഒപ്പം സിസിലിയയിൽ നടന്ന അപകടത്തിന് ഇരകളായവരുടെ കുടുംബങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തി.അപകടം നടന്നതിനു ശേഷം ദിവസങ്ങളോളം മൃതദേഹങ്ങൾ കടലിൽ ഒഴുകിനടന്നതും വേദനാജനകമാണ്.

മെഡിറ്ററേനിയനിലെ നിരാശാജനകമായ യാത്രകളിൽ അവരുടെ സുരക്ഷിതത്വത്തിനു മുൻ‌തൂക്കം നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സാന്ത് എജിദിയോ സമൂഹം ആവശ്യപ്പെട്ടു.അതിനാൽ അപകടങ്ങൾ നിറഞ്ഞ ഇത്തരം യാത്രകൾ മാറ്റിവച്ചുകൊണ്ട് നിയമപരമായ മാനുഷിക ഇടനാഴികളിലൂടെയുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കണമെന്നും സമൂഹം അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2023, 13:31