തിരയുക

നൈജീരിയായിൽ തട്ടിക്കൊണ്ടു പോകലുകൾക്ക് വിരാമമിടാൻ അഭ്യർത്ഥിക്കുന്ന ജനങ്ങൾ നൈജീരിയായിൽ തട്ടിക്കൊണ്ടു പോകലുകൾക്ക് വിരാമമിടാൻ അഭ്യർത്ഥിക്കുന്ന ജനങ്ങൾ  

നൈജീരിയായിൽ വൈദികർ തട്ടിക്കൊണ്ടുപോകപ്പെടുന്നത് തുടരുന്നു!

ഒരു വൈദികനും വൈദികാർത്ഥിയും സായുധരുടെ പിടിയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജീരിയായിൽ ഒരു കത്തോലിക്കാ വൈദികനും വൈദികാർത്ഥിയും തട്ടിക്കൊണ്ടു പോകപ്പെട്ടു.

ആഫ്രിക്കയിലെ പ്രേഷിതർ, അഥവാ, വൈറ്റ് ഫാദേഴ്സ് എന്നറിയപ്പെടുന്ന സന്ന്യാസ സമൂഹത്തിലെ അംഗമായ പോൾ സനോഗൊ എന്ന വൈദികനെയും മെൽക്കിയോർ എന്ന സെമിനാരിക്കാരനെയുമാണ് തോക്കുധാരികൾ ബന്ദികളാക്കിയത്.

വിശുദ്ധ ലൂക്ക ഗ്യെദ്ന ഇടവകയിലെ അവരുടെ താമസസ്ഥലത്തേക്ക് നിറയൊഴിച്ചുകൊണ്ട് കടന്നു ചെന്ന ആക്രമികളാണ് ആഗസ്റ്റ് 3-ന് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് ഫീദെസ് വാർത്താ ഏജൻസി വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോകപ്പെട്ടഎല്ലാവരുടെയും മോചനത്തിനായി പ്രാർത്ഥിക്കാൻ  മിന്ന രൂപതയുടെ മെത്രാൻ മാർട്ടിൻസ് ഇഗ്വെ ഉസൗക്കു അഭ്യർത്ഥിച്ചു.

മുസ്ലീം തീവ്രാദ സംഘടനായ ബൊക്കൊ ഹാരമിൻറെ ആക്രമണം ശക്തമായ ഉത്തര നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകൾ പതിവായിരിക്കുകയാണ്. 2022-ൽ ഇരുപതിലേറെ വൈദികർ ബന്ദികളാക്കപ്പെട്ടിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2023, 12:37