തിരയുക

അൽ ഷബാബിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ശരീരം - 2022-ലെ ഫയൽ ചിത്രം അൽ ഷബാബിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ശരീരം - 2022-ലെ ഫയൽ ചിത്രം 

കെനിയയിൽ ജിഹാദി ആക്രമണം: രണ്ടു പേർ കൊല്ലപ്പെട്ടു

ഓഗസ്റ്റ് 21 തിങ്കളാഴ്ച വൈകിട്ടുണ്ടായ സൊമാലി ഇസ്ലാമിക ജിഹാദി ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരു ദേവാലയം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്‌തു.

വത്തിക്കാൻ ന്യൂസ്

സോമാലിയൻ ജിഹാദി ഗ്രൂപ്പ് അൽ ഷബാബിന്റെ നേതൃത്വത്തിലുണ്ടായ സായുധ ആക്രമണത്തിൽ രണ്ടു കെനിയൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രാദേശിക സുരക്ഷാപ്രവർത്തകരുടെ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റ് 21 തിങ്കളാഴ്ച വൈകുന്നേരം സോമാലിയ അതിർത്തിയോടടുത്തുള്ള കെനിയയിലെ ലാമു ദ്വീപസമൂഹപ്രദേശത്തെ താ (Taa) ഗ്രാമത്തിലാണ് ആക്രമണം അരങ്ങേറിയത്.

ആൾക്കൂട്ട അക്രമണത്തിന്റെ ശൈലിയിൽ നടന്ന ഈ സംഭവത്തിൽ ഒരു ദേവാലയം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അക്രമികൾ അഗ്നിക്കിരയാക്കി. ആക്രമണത്തിനിടെ രണ്ടു പേരെ അൽ ഷബാബ് ജിഹാദി ഗ്രൂപ്പ് കഴുത്തുമുറിച്ച് കൊല ചെയ്‌തതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

2020 ജനുവരിയിൽ കെനിയയിലെ ലാമു ദ്വീപസമൂഹത്തിലെ ദ്വീപുകളിലൊന്നിൽ ജിഹാദികൾ ഒരു അമേരിക്കൻ സൈനികത്താവളത്തിൽ പ്രവേശിക്കുകയും മൂന്ന് അമേരിക്കൻ പൗരന്മാരെ കൊല്ലുകയും നിരവധി വിമാനങ്ങൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2023, 17:37