തിരയുക

എക്വദോറിൽ വെടിയേറ്റു മരിച്ച പ്രസിഡൻറ് സ്ഥാനാർത്ഥിഫെർണാണ്ടൊ വില്ലവിയ്യവിൻചെസിയൊയുടെ മൃതദേഹത്തിനു മുന്നിൽ ബന്ധുക്കളും ജനങ്ങളും എക്വദോറിൽ വെടിയേറ്റു മരിച്ച പ്രസിഡൻറ് സ്ഥാനാർത്ഥിഫെർണാണ്ടൊ വില്ലവിയ്യവിൻചെസിയൊയുടെ മൃതദേഹത്തിനു മുന്നിൽ ബന്ധുക്കളും ജനങ്ങളും  (AFP or licensors)

എക്വദോർ മെത്രാന്മാർ നാട്ടിൽ നടക്കുന്ന ആക്രണങ്ങളെ അപലപിക്കുന്നു!

സ്വാതന്ത്ര്യത്തിലും നീതിയിലും സത്യത്തിലും അധിഷ്ഠിതമായ സമാധാനത്തിനായി മെത്രാന്മാർ പ്രാർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ അമേരിക്കൻ നാടായ എക്വദോറിൽ നടക്കുന്ന അക്രമങ്ങളെ അന്നാട്ടിലെ കത്തോലിക്കമെത്രാൻസംഘം അപലപിക്കുന്നു.

വ്യാഴാഴ്ച (10/08/23) തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു മടങ്ങുകായിരുന്ന പ്രസിഡൻറ് സ്ഥാനാർത്ഥി ഫെർണാണ്ടൊ വില്ലവിയ്യവിൻചെസിയൊ വെടിയേറ്റു മരിച്ചതിൽ അദ്ദേഹത്തിൻറെ കുടുംബത്തോട് അനുശോചനം ഐക്യദർഢ്യവും പ്രകടിപ്പിച്ചുകൊണ്ടു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് എല്ലാത്തരം അതിക്രമങ്ങളോടുമുള്ള ശക്തമായ എതിർപ്പ് മെത്രാൻസംഘം വ്യക്തമാക്കിയിരിക്കുന്നത്.

സംഘടിതകുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടു പുലർത്തിയിരുന്ന അദ്ദേഹത്തിൻറെ ജീവനെടുത്ത ആക്രമണത്തിൽ രണ്ടു പോലീസുകാരുൾപ്പെട 9 പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

സമൂഹത്തിൻറെ സാമൂഹ്യമാനം വീണ്ടെടുക്കുന്നതിനുള്ള സംരംഭങ്ങളിൽ തങ്ങളും പങ്കുചേരുന്നുവെന്നും സ്വാതന്ത്ര്യത്തിലും നീതിയിലും സത്യത്തിലും അധിഷ്ഠിതമായ സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും മെത്രാൻ സംഘം പ്രസ്താവനയിൽ പറയുന്നു.

ഈ കൊലപാതകം എക്വദോറിനെ ഞെട്ടിച്ചിരിക്കയാണെങ്കിലും  പ്രതിസന്ധിയുടെ വേളയിൽ നാട് ഒറ്റക്കെട്ടായി അടിയുറച്ചു നില്ക്കുന്നുവെന്നും മെത്രാന്മാർ വ്യക്തമാക്കുന്നു.

പ്രസിഡൻറ് സ്ഥാനാർത്ഥി ഫെർണാണ്ടൊ വില്ലവിയ്യവിൻചെസിയൊ വെടിയേറ്റു മരിച്ച സംഭവത്തോടനുബന്ധിച്ച് കൊളംബിയക്കാരായ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. ഈ ആക്രമണത്തിൻറെ ഉത്തരവാദിത്വം കറ്റകൃത്യസംഘം ഏറ്റെടുത്തിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2023, 12:24