തിരയുക

ബ്രസീലിൽ ആമസോൺ സമ്മേളനത്തിൽ സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, വലത്തു നിന്ന് രണ്ടാമത്തേത് ബ്രസീലിൽ ആമസോൺ സമ്മേളനത്തിൽ സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി, വലത്തു നിന്ന് രണ്ടാമത്തേത്  

പാവപ്പെട്ടവർക്കും പൊതുനന്മയ്ക്കും അനുകൂലമായ വികസന മാതൃക ആവശ്യം, കർദ്ദിനാൾ ചേർണി !

ആഗസ്റ്റ് 8-11 വരെ ബ്രസിലിലെ മനാവുസിൽ ആയിരുന്നു ആമസോൺ സഭാസമ്മേളനം (CEAMA)

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആമസോൺ പ്രദേശം നരകുലം മുഴുവനെയും സംബന്ധിച്ച് സുപ്രധാനമാണ് എന്ന അവബോധം അമേരിക്ക ഭൂഖണ്ഡത്തിനുണ്ടാക്കേണ്ടതുണ്ടെന്ന് സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി.

ആഗസ്റ്റ് 8-11 വരെ ബ്രസിലിലെ മനാവുസിൽ സംഘടിപ്പിക്കപ്പെട്ട ആമസോൺ സഭാസമ്മേളനത്തെ (CEAMA) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആമസോൺ പ്രദേശത്തെ സംബന്ധിച്ച സഭാപരമായ പ്രക്രിയ ജീവിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലുള്ള പങ്കാളിത്തമാണ് ഈ കൂടിക്കാഴ്ചയെന്ന് കർദ്ദിനാൾ ചേർണി വിശേഷിപ്പിച്ചു.

പാവപ്പെട്ടവർക്ക് അനുകൂലവും പൊതുനന്മയ്ക്കുതകുന്നതും ആയ ഒരു വികസന മാതൃക കണ്ടെത്തേണ്ടതിൻറെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആമസോൺ പ്രദേശത്തെ സഭയ്ക്ക് സുവിശേഷ പ്രഘോഷണം തുടരാൻ സാധിക്കുന്നതിനും അല്മായവിശ്വാസികളുടെയും വൈദികരുടെയും അജപാലനപരിശീലത്തിലൂടെ അതിൻറെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും ആവശ്യമായ മാനവ സാമ്പത്തിക വിഭവങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ആ സഭയെ താങ്ങിനിറുത്തേണ്ടതുണ്ടെന്നും കർദ്ദിനാൾ ചേർണി പ്രസ്താവിച്ചു.

ആമസോൺ സഭാസമ്മേളനം (CEAMA) ശവണത്തിൻറെതും ജനതകൾക്കു തുണയാകുന്നതിൻറെയുമായ ഒരു പ്രക്രിയയിൽ നിന്ന് ജന്മംകൊള്ളുന്ന പ്രത്യാശയുടെ ഒരു വിത്താണെന്നും അദ്ദേഹം പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2023, 12:36