തിരയുക

അഫ്ഗാനിസ്ഥാനിൽ പോളണ്ടിലെ രൂപതകളിൽ നിന്നും സഹായമെത്തിച്ചപ്പോൾ (ഫയൽ ചിത്രം) അഫ്ഗാനിസ്ഥാനിൽ പോളണ്ടിലെ രൂപതകളിൽ നിന്നും സഹായമെത്തിച്ചപ്പോൾ (ഫയൽ ചിത്രം) 

അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി അതിദയനീയം

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

അടിയന്തരാവസ്ഥ രൂക്ഷമായ അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും, ലക്ഷക്കണക്കിന്  ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്. 2021 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതിയാണ് താലിബാൻ സർക്കാർ അഫ്‌ഗാനിസ്ഥാൻ രാഷ്ട്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തത്.

 കഠിനമായ നിയന്ത്രണങ്ങളും, അടിച്ചമർത്തലുകളും നിലവിൽ കൊണ്ടുവന്നതോടുകൂടി അനുദിനജീവിതത്തിൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ഏറെ വേദനാജനകമായ യാഥാർഥ്യമാണ്.

ഏകദേശം 29 ദശലക്ഷം ആളുകൾക്ക് ഇപ്രകാരം പുറമെ നിന്നുള്ള സഹായം ആവശ്യമാണെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഇതിൽ 77 ശതമാനവും വനിതകളും, കുട്ടികളുമാണ്. ഇരുപത് വർഷത്തിലേറെ നീണ്ട യുദ്ധത്തിന്റെ അനന്തരഫലങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യത്തിന്റെ വർദ്ധനവ്, അവശ്യ സേവനങ്ങളുടെ ദൗർലഭ്യം എന്നിവയാണ് ഈ ഗുരുതര സാഹചര്യത്തിന് വഴിതെളിച്ചത്.

ആരോഗ്യരംഗത്ത് ഏറെ വെല്ലുവിളികളാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.ചികിത്സ ലഭ്യമാക്കുവാൻ ആവശ്യമായ മരുന്നുകളില്ലാത്തതും,ആരോഗ്യ സേവനങ്ങൾക്കായുള്ള വിദഗ്ദരുടെ  അഭാവവും, ആളുകൾക്ക്, പ്രത്യേകമായും സ്ത്രീകൾക്കും ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.  

ഇത് ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക്, പ്രത്യേകിച്ചും ഗർഭാവസ്ഥയിലുള്ളവർക്ക് സമയബന്ധിതവും ഫലപ്രദവുമായ പരിചരണം ലഭ്യമാക്കുന്നതിനുള്ള സാധ്യതയെ കൂടുതൽ അപകടകരമാക്കുന്നു. പൊതുചിലവിന്റെ 75 ശതമാനത്തിനും അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്ന ഒരു രാഷ്ട്രം കൂടിയാണ് അഫ്ഗാനിസ്ഥാൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2023, 13:33