ഇസ്രായേൽ - പാലസ്തീൻ സംഘർഷം തുടരുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വ്യാഴാഴ്ച ഇസ്രായേലിലേക്ക് നടത്തിയ അജ്ഞാതരുടെ അക്രമണത്തിന് ഇസ്രായേൽ മിസൈൽ ആക്രമണവും ആകാശമാർഗ്ഗേയുള്ള ആക്രമണവും കൊണ്ട് മറുപടി നൽകി. ഇസ്രായേൽ -അറബ് സംഘർഷം രൂക്ഷമാക്കിയത് ഇസ്രായേലിന്റെ സൈനികർ വെസ്റ്റ് ബാങ്കിൽ നടത്തിയ കയറ്റത്തോടെയാണ്. ജെനിൻ അഭയാർത്ഥി ക്യാംപ് പാലസ്തീനിയൻ അക്രമികളുടെ കേന്ദ്രമെന്ന് ആരോപിച്ചാണ് ഇസ്രായേൽ അക്രമം നടത്തിയത്. അക്രമത്തിൽ 12 പാലസ്തീനക്കാർ മരിക്കുകയും അഭയാർത്ഥി ക്യാംപിലെ 80 % താമസ സൗകര്യങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഭവനങ്ങൾ ഇടിച്ചു നിരത്താൻ ബുൾഡോസറുകളും ഉപയോഗിച്ചിരുന്നു. രണ്ടു ദിവസമായി നടന്ന അക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടു.
ഇറാൻ പിന്തുണയ്ക്കുന്ന ലെബനോനിലെ ഹെസ്ബുള്ള സംഘം വ്യാഴാഴ്ചയിലെ റോക്കറ്റ് അക്രമണത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. മുൻപ് ഏപ്രിൽ മാസത്തിൽ റോക്കറ്റാക്രമണം നടത്തിയ ഇസ്ലാമിസ്റ്റ് പാലസ്തീനിയൻ സംഘമായ ഹമാസിനെയാണ് ഇസ്രായേൽ കുറ്റമാരോപിക്കുന്നത്. ജെനിനിൽ ഇസ്രായേൽ നടത്തിയ അക്രമണത്തെ തുടർന്ന് പ്രദേശവാസികൾ നടത്തിയ വൻ പ്രതിഷേധത്തിൽ പാലസ്തീനിയൻ അധികാരികളുടെ പോലിസ് ആസ്ഥാനത്തേക്ക് കല്ലേറു നടത്തുന്ന വീഡിയോകൾ കാണാം. ആയുധങ്ങളും ബോംബുണ്ടാക്കാനുള്ള സാമഗ്രികളും പിടിച്ചെടുത്തെന്നും അവരുടെ പ്രവർത്തനം വിജയകരമായിരുന്നെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: