തിരയുക

2019ൽ ഫ്രാൻസിസ് പാപ്പാ സേവ് ദ ചിൽഡ്രൺ സംഘടനയുമായി നടത്തിയ കൂടികാഴ്ചയിൽ പകർത്തപ്പെട്ട ചിത്രം. 2019ൽ ഫ്രാൻസിസ് പാപ്പാ സേവ് ദ ചിൽഡ്രൺ സംഘടനയുമായി നടത്തിയ കൂടികാഴ്ചയിൽ പകർത്തപ്പെട്ട ചിത്രം.  

സേവ് ദ ചിൽഡ്രൺ: മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരത്തിന് ക്ഷണം

ഈ വർഷത്തെ പുരസ്കാരം കുട്ടികളുടെ അവകാശ ലംഘനത്തെക്കുറിച്ച് പ്രസിദ്ധീകരിക്കുന്നതിനാണ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അന്തർദ്ദേശിയ സംഘടനയായ  സേവ് ദ ചിൽഡ്രൺ അന്തർ - അമേരിക്കൻ മാധ്യമ സംഘടനയും ഗാബോ ഫൌണ്ടേഷനും ചേർന്ന്  കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ശബ്ദം നൽകുന്നതിനുദ്ദേശിച്ചുള്ള മാധ്യമ പ്രവർത്തക പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷത്തെ പുരസ്കാരം കുട്ടികളുടെ അവകാശ ലംഘനത്തെക്കുറിച്ചുള്ള വാർത്തകളെ  അടിസ്ഥാനമാക്കിയവയ്ക്കാണ്. ലാറ്റിനമേരിക്കയിലും കരീബിയയിലുമുള്ള മാധ്യമ പ്രവർത്തകരെ ഉദ്ദേശിച്ചാണ് ഇപ്രാവശ്യത്തെ അവാർഡ്. ഈ പ്രദേശത്തുള്ള കുട്ടികൾക്ക് ശബ്ദം നൽകി പൊതുജന താൽപര്യം ഉണർത്തുന്ന പരിപാടികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജീവിത സാഹചര്യം, വെല്ലുവിളികൾ, അവരുടെ കഥകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിനാണ് ഈ അവാർഡ് ലക്ഷ്യമിടുന്നത്.

2022 നവംബർ 21 മുതൽ 2023 സെപ്തംബർ 22 വരെ റേഡിയോ, ടെലവിഷൻ, സാങ്കേതിക മാധ്യമങ്ങൾ, പത്രങ്ങൾ തുടങ്ങിയ ഏതെങ്കിലും ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ അവകാശ ലംഘനത്തെക്കുറിച്ചുള്ള വാർത്തകളാണ് അവാർഡിന് അർഹമാകുക.

പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.periodismosavethechildren.org/ എന്ന വിലാസത്തിൽ ബന്ധപ്പെടാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 July 2023, 12:59