യുക്രെയ്നിൽ റഷ്യൻ അക്രമണം വീണ്ടും തുടരുന്നു
സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി,വത്തിക്കാ൯ ന്യൂസ്
12 ദിവസത്തിനു ശേഷം റഷ്യ വീണ്ടും ആക്രമണം പുനരാരംഭിച്ചു. തങ്ങളെ അക്രമിക്കാനെത്തിയ മിസൈലുകളെ നശിപ്പിക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ ഖെർസൺ പ്രവിശ്യയിൽ ആളുകൾ താമസിക്കുന്ന ഇടങ്ങളിലും ഫാർമസിയിലും, റസ്റ്റൊറന്റിലും മറ്റും റഷ്യ ഞായറാഴ്ച നടത്തിയ ഷെല്ലാക്രമണത്തിൽ നിരവധി പേർക്ക് പരുക്കു പറ്റിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡ്നിപ്രോ നദിയുടെ കുറുകെയുണ്ടായിരുന്ന അൻറോണിവ്സ്കി പാലം തകർക്കപ്പെട്ട ഖെർസൺ മേഖലയിൽ റഷ്യയുടെയും യുക്രെയിന്റെയും സൈനികർ തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. യുക്രെയ്ൻ തിരിച്ചടിയിൽ പുരോഗതി അവകാശപ്പെടുന്നുണ്ട്, എങ്കിലും പടിഞ്ഞാറൻ രാഷ്ട്രങ്ങൾ നൽകിയ ചില ആയുധങ്ങളെക്കുറിച്ച് പരാതികൾ അവർ ഉയർത്തി. മുൻ നിരയിൽ ഉപയോഗിക്കാൻ പ്രായോഗികമല്ലാത്തതാണ് ഫ്രഞ്ചുകാർ നൽകിയ നേർത്ത കവചമുള്ള AMX 10 RC എന്ന ലൈറ്റ് കോംബാറ്റ് വാഹനം എന്ന് യുക്രെയ്ൻ കമാന്റെർ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: