തിരയുക

ക്വു ഡോംഗ് യൂ. ക്വു ഡോംഗ് യൂ. 

ഭക്ഷ്യ കാർഷിക സംഘടനയുടെ തലവനായി വീണ്ടും ക്വു ഡോംഗ് യൂ തിരഞ്ഞെടുക്കപ്പെട്ടു

2021 ൽ ലോക ഭക്ഷ്യ ചർച്ചാവേദി തുടങ്ങിയത് ക്വു ഡോംഗ് യൂ ആയിരുന്നു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി,വത്തിക്കാ൯ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ ( Food and Agriculture Organization) അദ്ധ്യക്ഷനായി ചൈനക്കാരനായ ക്വു ഡോംഗ് യൂ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2027 ജൂലൈ 31 വരെയായിരിക്കും അദ്ദേഹത്തിന്റെ പുതിയ ഭാരവാഹിത്വം. 182 വോട്ടുകളിൽ 168 വോട്ടകളാണ് അദ്ദേഹം നേടിയത്.

ഫാവോയുടെ മാതൃക പുന:പരിശോധിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും കാര്യനിർവ്വഹണ ഫലപ്രാപ്തിക്കായി മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കാനും വിപുലമായ പരിഷ്കാരങ്ങൾക്കുമായി ക്വു പരിശ്രമിച്ചു. കാർഷിക-ഭക്ഷ്യ സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്ന പുത്തൻ പങ്കാളിത്തങ്ങളും നിക്ഷേപത്തിനുള്ള അവസരങ്ങളും ലക്ഷ്യമിട്ടു കൊണ്ട്  2021 ൽ ലോക ഭക്ഷ്യ ചർച്ചാവേദി തുടങ്ങിയതും ക്വു ഡോംഗ് യൂ ആയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2023, 15:06