എൽവിവ്: ലോക പൈതൃക സ്ഥലമായ ബഫർ സോണിൽ നടന്ന ആക്രമണത്തെ യുനെസ്കോ അപലപിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
2022 ഫെബ്രുവരി 24 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോക പൈതൃക ചർച്ചായോഗ സംരക്ഷിത പ്രദേശത്ത് ആദ്യമായി നടക്കുന്ന ഈ ആക്രമണം കൺവെൻഷന്റെയും സാംസ്കാരിക സ്വത്ത് സംരക്ഷണത്തിനായുള്ള 1954 ലെ ഹേഗ് കൺവെൻഷന്റെയും ലംഘനമാണ്. ഒരു താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് ആക്രമണത്തിൽ ഇരയായ അഞ്ച് പേരുടെ കുടുംബങ്ങളോടു സംഘടന ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്കും എൽവിവിലെ ആളുകൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ലോക പൈതൃക കൺവെൻഷനിലെ കക്ഷികൾ മറ്റ് രാജ്യങ്ങളുടെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തെ നശിപ്പിക്കുന്ന ബോധപൂർവമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് യുനെസ്കോ ഓർമ്മിപ്പിച്ചു. ബഫർ സോണുകൾ ലോക പൈതൃക സൈറ്റുകൾക്കുള്ള സംരക്ഷണത്തിന്റെ ഒരു അധികപാളിയാണ്. അവയുടെ അതിർത്തികൾ ലോക പൈതൃക സമിതി അംഗീകരിക്കുകയും ചെയ്യുന്നു.
1954-ലെ ഹേഗ് കൺവെൻഷൻ പ്രകാരം, സാംസ്കാരിക സ്വത്തിനെതിരായ ഏത് ശത്രുതാപരമായ പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കാൻ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ്. 2022 മാർച്ചിൽ, യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രിക്ക് ഈ ബാധ്യതകളെക്കുറിച്ച് ഓർമ്മിപ്പിക്കാനും യുക്രെയ്നിലെ ലോക പൈതൃക സൈറ്റുകളുടെ കോർഡിനേറ്റുകൾ വ്യക്തമാക്കാനും ഒരു കത്ത് അയച്ചിരുന്നു.
സാഹിത്യത്തിനുള്ള യുനെസ്കോ സർഗ്ഗാത്മക നഗരം കൂടിയാണ് എൽവിവ്, ഉടൻ തന്നെ യുനെസ്കോ സാംസ്കാരിക കേന്ദ്രം ആതിഥേയത്വം വഹിക്കും, അത് യുക്രേനിയൻ കലാകാരന്മാരുടെ ദേശീയ കേന്ദ്രമാകും. യുദ്ധത്തിന്റെ തുടക്കം മുതൽ, യുനെസ്കോ 260-ലധികം യുക്രേനിയൻ സാംസ്കാരിക സ്വത്തുക്കൾക്ക് വന്ന നാശനഷ്ടങ്ങളെ കുറിച്ച് പരിശോധന നടത്തിട്ടുണ്ടെന്ന് മാധ്യമ പ്രസ്താവന അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: